Chapter Title : അറവുകാരൻ 2 [Achillies] [Climax]
നെഞ്ചിലെ മാംസമുഴുപ്പും, അതിനു താഴേക്ക് പുഴയൊഴുകും പോലെ അണിവയറിനോട് ഒട്ടിചേർന്ന് സാരിയും.
"എന്നാ ശ്രീജേച്ചി, ങ്ങനെ നോക്കണേ….."
"എന്റെ പെണ്ണെ….ഇത്ര വൈകിയല്ലോടി എന്നോർത്ത് പോയതാ…."
"ഈ ചേച്ചി….ഒന്ന് പോയെ…
ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നുണ്ട്."
"എന്ത്…??"
"ഒരു പേടി….
ഇത് ശെരിയാണോ….പെട്ടെന്ന് ഒട്ടും വിചാരിക്കാത്ത കാര്യമല്ലേ ചേച്ചി…..
പിന്നെ അനു,.... അവളെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോഴും…."
"ഡി, നീ കല്യാണ ദിവസോയിട്ടു എന്റെ കയ്യീന്നു വാങ്ങിക്കല്ലേ….
…..പതിനേഴാം വയസ്സിൽ ഒളിച്ചോടി കുന്നു കയറിയ പെണ്ണാ നീ…
ആഹ് ധൈര്യം ഒക്കെ എവിടെയാടി പെണ്ണെ…."
ശ്രീജയുടെ ചോദ്യത്തിൽ സുജ ഒന്ന് കുലുങ്ങി.
"അറിയില്ല ചേച്ചി……
അന്നത്തെ പെണ്ണൊന്നുമല്ലല്ലോ ഞാൻ…
ചിലപ്പോൾ ആഹ് പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടും ആവാം…."
"ഒന്നുമില്ല….വിധിച്ചതെ നടക്കൂ എന്ന് കേട്ടിട്ടില്ല്യോ നീ…
എന്റെ കൊച്ച് ഇപ്പോൾ ഇനി കൂടുതലൊന്നും ആലോചിക്കണ്ട….
വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്."
അവളെ തിരിച്ചു നിർത്തി നിതംബം മൂടുന്ന കനത്ത മുടി വാരി വിടർത്തി അതിൽ മുല്ലപ്പൂ ചേർത്ത് ശ്രീജ കെട്ടി.
കരിയെഴുതി അവളുടെ മിഴികൾ കറുപ്പിച്ചു.
നെറ്റിയിൽ കുംകുമം ചുമപ്പിച്ച ഒരു കുഞ്ഞു പൊട്ടും ചാർത്തി സുജയുടെ മുഖത്തെ സൗന്ദര്യത്തിനൊപ്പം വശ്യതയും ശ്രീജ കൂട്ടി.
ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.
കരുവാക്കാവ്…
വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്…
ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ
💬 Comments
View all comments