Chapter Title : അറവുകാരൻ [Achillies]
കൊച്ചിനെ തന്നെന്നെ ഉള്ളൂ….പല പെണ്ണുങ്ങളുടെ മണവുമായി രാത്രി എന്നെ തേടി വരുന്ന അയാളുമായുള്ള ബന്ധം ഒക്കെ എന്നെ കളഞ്ഞതാ,...പക്ഷെ നാട്ടാരുടെ മുന്നിൽ അയാളാ ഇപ്പോഴും എന്റെ മനസ്സിനും ശരീരത്തിനും ഉടമ….
അത് പിഴുതെറിയാൻ എനിക്ക് ധൈര്യം പോരാ ഇച്ഛായാ…"
വിതുമ്പാൻ തുടങ്ങിയ അവളെ വലിച്ചു മേലേക്കിട്ട് പുറം മുഴുവൻ തലോടി ഇടറാൻ തുടങ്ങിയ പെണ്ണിന്റെ ചുണ്ടു കവർന്നു വാരിപുണർന്നു അവൻ ആശ്വസിപ്പിച്ചു.
"എനിക്കറിയാടി പെണ്ണെ….നിന്റെ ഉള്ളിൽ പുകയുന്ന കനൽ….
…...ആദ്യം എനിക്ക് നിന്നോട് തോന്നിയത് കാമം ആണെങ്കിൽ ഇന്ന് അത് എത്ര വലുതാണ് എന്ന് എനിക്കുപോലും അറിയാത്ത പ്രേമം ആണ്.
നീ എനിക്ക് വേണ്ടി ജനിച്ചവളാണ് എന്ന് മനസ്സിലായ അന്ന് മുതൽ തോന്നിയ പ്രേമം…."
അവളെ ഒന്നൂടെ ദേഹത്തേക്ക് കേറ്റിപ്പിടിച്ചു മുഖം മുഴുവൻ അമർത്തി ചുംബിച്ചു സണ്ണി.
"വാകയിലെ പിന്ഗാമിക്ക് ചേർന്ന തരം നോക്കി മകന് തറവാടും കാശും കണ്ട് കൊണ്ടുവന്ന പെണ്ണിന്റെ കൊണാവധികാരം കൊണ്ട് മേലോട്ട് പോയ എന്റെ അപ്പന് അറിയില്ലായിരുന്നു സണ്ണിയുടെ വാരിയെല്ല് ഓടേതമ്പുരാൻ കൊണ്ടോയി വച്ചത് മലമൂട്ടിലെ ഈ പെണ്ണിലാണെന്നു,.........
…….അറിയാൻ ഞാനും വൈകി, അല്ലായിരുന്നേൽ രാജാവിനെപോലെ ജീവിച്ച എന്റെ അപ്പന് പെടുമരണം കിട്ടുകേലാരുന്നു."
"എന്നോട് എത്ര വട്ടം പറഞ്ഞതാ ഇച്ഛായാ ഇതെല്ലാം...ഇനിയും എന്തിനാ കഴിഞ്ഞതൊക്കെ ആലോചിക്കുന്നെ…"
മുഖമുയർത്തി അവന്റെ കവിളിൽ തലോടിക്കൊണ്ട് ശ്രീജ ചോദിച്ചു.
"ഹാ അറിയാടി പെണ്ണെ കഴിഞ്ഞതെല്ലാം കഥകളാണെന്നു….പക്ഷെ ഉള്ളിൽ ഇങ്ങനെ തികട്ടുമ്പോൾ പറഞ്ഞുതീർക്കാൻ എനിക്ക് നീ അല്ലെ ഉള്ളൂ…
തല ഉയർത്തി എന്തും നേരിടാൻ പാകത്തിന് നെഞ്ച് വിരിച്ചു നടക്കുന്ന സണ്ണിയുടെ ഉള്ളു കണ്ടത് നീ അല്ലെ
💬 Comments
View all comments