0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 4.9K

വയസ്സിൽ സുജ വിധവയായി നാല് വയസ്സ് മാത്രമുള്ള അനുകുട്ടിക്ക് മുൻപിൽ അവൾ വീണു പോയിടത്തുനിന്നും എഴുന്നേറ്റു നിന്നു.
കൂടെ സഹായിക്കാൻ അയൽവക്കത്തെ ശ്രീജയും ഉണ്ടായിരുന്നു, ഭർത്താവുണ്ടായിട്ടും വീടിനെ ഒറ്റയ്ക്ക് ചുമക്കുന്ന കരുത്തുള്ള പെണ്ണായിരുന്നു ശ്രീജ, സുജയെ ഫാക്ടറിയിൽ തന്റെ കൂടെ ജോലിക്ക് കയറ്റിയത് ശ്രീജ ആയിരുന്നു.

ജോലിക്ക് പോവുമ്പോൾ സുജ അനുവിനെ ശ്രീജയുടെ വീട്ടിൽ ശ്രീജയുടെ അമ്മായിയമ്മയുടെ ഒപ്പം നിർത്തും അനുവിന് കൂട്ട് ശ്രീജയുടെ എട്ട് വയസ്സുകാരൻ മോനും ഉണ്ടാവും.
ഇന്ന് ഇരുപത്തിയൊന്പത്തിന്റെ നിറവിലും സുജ വിടർന്ന വശ്യതയുടെ പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ കൊഴുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.

എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.

മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ

💬 Comments

View all comments