0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

അതിലേക്കോഴിച്ചു കഞ്ഞിയാക്കി അവൾ പുലരും മുൻപ് വീട് വിട്ടിറങ്ങി ആരും അറിയാതെ പുഴക്കരയിലെ കുടിലിൽ അവൾ എത്തി തുറന്നു അകത്തു കയറുമ്പോൾ തണുപ്പിൽ വിറച്ചുകൊണ്ട് ശിവൻ കിടപ്പുണ്ടായിരുന്നു,
കൊണ്ടുവന്ന കഞ്ഞി അവൻ കാണാൻ പാകത്തിന് വച്ച് കാപ്പി തിളപ്പിച്ച ശേഷം സുജ തിരികെ വീട്ടിലേക്ക് പോയി.
പാതിബോധത്തിൽ സുജ വരുന്നതും പോവുന്നതുമെല്ലാം ശിവൻ അറിയുന്നുണ്ടോ എന്ന് പോലും സുജ അറിഞ്ഞിരുന്നില്ല
അവളുടെ മുന്നിൽ ഒരിക്കൽ തന്റെയും മോളുടെയും ജീവൻ രക്ഷിച്ചവനോടുള്ള കടപ്പാട് മാത്രം ഉയർന്നു നിന്നിരുന്നു.
******************

"പിള്ള ചേട്ടോ….ഇന്ന് നമുക്കൊന്ന് കൂടണം.."

കടയും തുറന്നു ഇരുന്ന പിള്ളയുടെ അടുത്തേക്ക് വന്നുകൊണ്ട് അരവിന്ദൻ പറഞ്ഞു.

"എന്നാടാ...പെട്ടെന്നൊരു വെളിപാട്…."

"ആഹ് വെളിപാട് തന്നെയാന്നു കൂട്ടിക്കോ…..ശിവന്റെ ആളെ കിട്ടി...അറിഞ്ഞ പിള്ള ചേട്ടൻ ഞെട്ടും,...."

"ഏഹ്...ആരാടാ….!!!"

ആകാംഷയോടെ പിള്ള ചോദിച്ചു…

"ഹോ ഇപ്പോൾ എന്താ ഒരു ഉത്സാഹം...ഞാൻ പറഞ്ഞപ്പോൾ എന്തായിരുന്നു…."

"ഹ നീ അതൊക്കെ വിട്, നീ ആരാന്നു പറ…"

"അതിങ്ങനെ പറയേണ്ടതോന്നും അല്ലെൻറെ ചേട്ടോ...രണ്ടെണ്ണം കീറിയിട്ടു പറയേണ്ടതാ…"

"ആഹ്, എങ്കിൽ നീ വൈകീട്ടാട്ടെ കുപ്പീം മേടിച്ചോണ്ട് വീട്ടിലോട്ടു പോര്, നിന്റെ ആഗ്രഹം പോലെ രണ്ടെണ്ണം വിട്ടൊണ്ട് കേൾക്കാം…"

"അയ്യട, കുപ്പി,.... പിള്ളചേട്ടന് ആളെ അറിയണമെങ്കിൽ കുപ്പി വാങ്ങി വെക്ക് വൈകീട്ട് ഞാൻ അങ് എത്തിയേക്കാം….."

" ഹ, ഡാ അരവിന്ദ...നിക്കടാ പറയട്ടെടാ…"

"ഒന്നും പറയണ്ട വൈകിട്ട് ഞാൻ വരാം കുപ്പിയുണ്ടെൽ ആളെ പറയാം, ഇല്ലേൽ ഇല്ല…"

പിള്ളയുടെ മറുപടിക്ക് കാക്കാതെ അരവിന്ദൻ നടന്നു നീങ്ങി.

ആരായിരിക്കും ശിവന്റെ ആള് എന്നുള്ള ചിന്തയിൽ പിള്ള കടയിലിരുന്നു അപ്പോഴും രാത്രി ശിവന് കൊടുക്കാൻ

💬 Comments

View all comments