0%

Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.2K

കുറ്റം പറഞ്ഞിട്ടില്ല... എല്ലാം അമ്മയിൽ നിന്നും പകർന്നു കിട്ടിയതാ....."

അവൾ അത് കേട്ട് ഒന്ന് ചിരിച്ചു... എന്നിട്ട് വീണ്ടും കഴിപ്പ് തുടർന്ന്.... ഇതിനിടയിൽ സരോജിനിയുടെ വിശേഷങ്ങൾ ചോദിക്കാൻ അവൾ മറന്നില്ല....

"ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്...."

"ഓ.... എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ മാത്രേ ഉള്ളു.... ഭർത്താവ് പണ്ടേ മരിച്ചു.... തൊടിയിൽ പണി എടുക്കുമ്പോ പാമ്പ് കടി ഏറ്റതാ.... പിന്നെ ഒരു മോൻ ഉണ്ടായിരുന്നു.... അവൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു... അതിയം കള്ള് കുടിച്ചു മോനെ ഉത്സവം കാണിക്കാൻ കൊണ്ട് പോയതാ.... പിന്നെ അവനെ കണ്ടിട്ടില്ല...."

സരോജിനി അത്രയും പറഞ്ഞു നിർത്തി... മുഖത്തു ചെറിയ ദുഃഖം നിഴലിച്ചത് അർച്ചന കണ്ടു....

"ഐ ആം സോറി....."

അർച്ചനക്കും അത് കേട്ടപ്പോൾ ചെറുതായി വിഷമം ആയി....

"മോള് എന്തിനാ അതിനു വിഷമിക്കുന്നെ...ഞാൻ അതിപ്പോൾ അങ്ങനെ ആലോചിക്കാറൊന്നും ഇല്ല.... കഴിഞ്ഞത് കഴിഞ്ഞു.... ഒരു ദോശ കൂടി വെക്കട്ടെ മോളെ....."

"അയ്യോ വേണ്ട ചേച്ചി... ഇത് തന്നെ ധാരാളം...."

"അതെന്തേ മോളെ.... ആകെ കുറച്ചല്ലേ കഴിച്ചുള്ളൂ.... ഈ പ്രായത്തിൽ ഒക്കെ ഉള്ള പെൺകുട്ടികൾ നന്നായി ഭക്ഷണം കഴിക്കണം... പോരാത്തതിന് മോള് പോലീസ് അല്ലെ...."

സരോജിനി കുറച്ചു സീരിയസ് ആയാണ് അർച്ചനയോട് പറഞ്ഞത്....പക്ഷെ അവൾ കാലത്ത് അതികം ഒന്നും കഴിക്കിലായിരുന്നു....

"ഞാൻ അങ്ങനെ കാലത്ത് അതികം കഴിക്കാറില്ല...."

"ആഹാ അങ്ങനെ പറഞ്ഞു മോള് തടിയൂരാൻ നോക്കണ്ട... ദേ ഈ ഒരെണ്ണം കൂടെ കഴിക്ക്...."

അതും പറഞ്ഞു സരോജിനി ഒരു ദോശ കൂടെ പ്ലേറ്റിൽ വച്ചു കൊടുത്തു.... പക്ഷെ അവൾ അത് നിരസിച്ചു....അത് കണ്ടപ്പോൾ സരോജിനിയുടെ മുഖം

💬 Comments

View all comments