Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]
ഒന്ന് കൊതിപ്പിക്കും....
എന്തായാലും അവളെ കൊണ്ട് ചായ കുടിപ്പിച്ചതിനുള്ള പ്രതിഫലം അവൾ അവിടെ വച്ചു പോയിരുന്നു....അർച്ചന പൈസ കൊടുത്തെങ്കിലും അയ്യാൾ വാങ്ങിച്ചിരുന്നില്ല.... അതിനു കാരണം പൈസയെക്കാൾ വിലപിടിപ്പ് ആയി ഗ്ലാസിൽ പാതി വച്ചേക്കുന്ന ചായ.... അയ്യാൾ ഗ്ലാസ് കഴുകാൻ എന്നോണം ഉള്ളിലേക്കു പോയി.... ആരും കാണുന്നില്ല എന്ന് ചുറ്റും നോക്കി... എന്നിട്ട് അവൾ കുടിച്ച ബാക്കി ചായ അവൾ ചുണ്ട് വച്ചേക്കുന്ന അതെ വശത്തു തന്നെ ചുണ്ട് വച്ചു ആ ചായ കുടിച്ചു....തന്റെ ചായക്ക് ഇത്രക്ക് ടേസ്റ്റ് ഉണ്ടോ എന്ന് വരെ അയ്യാൾ അത്ഭുതപെട്ടു പോയി....
അങ്ങനെ അവൾ സ്റ്റേഷനിൽ എത്തി.... എന്തിനോ വേണ്ടി തുറന്നു ഇട്ടേക്കുന്ന പോലീസ് സ്റ്റേഷൻ... അത് കാണുമ്പോ തന്നെ അവൾക്ക് അരിശം തോന്നി... അവൾ തന്റെ കേബിനിൽ പോയി ഇരുന്നു....ചന്ദ്രൻ അവിടെ തന്നെ ചുറ്റിപറ്റി നിക്കുന്നുണ്ട്.... അവൾ ഇവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി പോകാനുള്ള ഓരോ വഴികൾ ആലോചിച്ചു നോക്കുവായിരുന്നു... ഏത് വഴി നോക്കിയാലും അവസാനം ചെന്നെത്തുന്നത് തന്നെ കേറി പിടിക്കാൻ നോക്കിയ സീനിയർ ഓഫീസറുടെ അടുത്താണ്.... അത്കൊണ്ട് തല്കാലത്തേക്ക് അവൾ അത് ഉപേക്ഷിച്ചു....
അവൾക്ക് ശരിക്കും മടുപ്പ് തോന്നി... ഇങ്ങനെ ഒരു സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ... എന്ത് ചെയ്യണം എന്നവൾക് ഒരു പിടിയും ഇല്ല... മുമ്പ് അവൾ ഇൻചാർജ് ആയിരുന്ന സ്റ്റേഷനിൽ ക്രിമിനലുകളുടെ പിന്നാലെ ഓടിയതും അവരെ പിടിച്ചു കൈകാര്യം ചെയ്തതും ഒക്കെ അവൾ ഓർത്തെടുത്തു...
അങ്ങനെ സമയം പോയത് അറിഞ്ഞില്ല... അവൾ ഒന്ന് മയങ്ങി പോയിരുന്നു.... ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഉള്ള സമയം ആയി... സുജിത് അവളെ വിളിക്കാൻ ചെന്നപ്പോൾ
💬 Comments
View all comments