0%

Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.2K

അവൾക്ക് വിചിത്രമായി തോന്നി... ചിലപ്പോൾ അതൊരു ബഗ് ആയിരിക്കും എന്ന് അവൾ വിചാരിച്ചു... പക്ഷെ അപ്പോഴും അവൾക്ക് ഒരു സംശയം തോന്നി... തന്റെ ഫോണിൽ റേഞ്ച് ഒട്ടും ഇല്ല... പിന്നെ എങ്ങനെ ആണ് തനിക്ക് ഫോൺ വരുന്നത്.... ഇവിടെ റേഞ്ച് കിട്ടുന്ന ഒന്ന് രണ്ട് സ്ഥലങ്ങൾ അവൾ നേരത്തെ കണ്ട് വച്ചിരുന്നു.... എന്തായാലും അവൾ കാൾ എടുത്തു....

"ഹലോ...."

അപ്പുറത് നിന്നും ഒരുമറുപടി പോലും ഇല്ല....

"ഹലോ...."

അവൾ ഒന്നുടെ പറഞ്ഞു നോക്കി.... അതിനു മറുപടി ആയി അവ്യക്തമായ സംസാരം അവൾ കേട്ടു.... ഒന്നും മനസിലാകുന്നില്ല....പക്ഷെ അതിൽ ഒന്ന് ക്ലിയർ ആയി അവൾ കേട്ടിരുന്നു....

"ഇന്ന് രാത്രി...."

അപ്പോഴേക്കും കാൾ കട്ട്‌ ആയി.... അർച്ചന ആകെ കൺഫ്യൂസ്ഡ് ആയി....കാരണം കാൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ അന്നേരത്തു അങ്ങനെ ഒരു കാൾ അവളുടെ ഫോണിലേക്ക് വന്നിട്ടില്ല....പിന്നെ അവൾ അത് കാര്യം ആക്കിയില്ല.... കുറച്ചു നേരം അവൾ സോഫയിൽ ഇരുന്നു... തന്റെ ഗാലറി തുറന്നു മുമ്പെടുത്ത ചിത്രങ്ങൾ അവൾ നോക്കി... തന്റെ അമ്മയോടൊപ്പം ഫ്രണ്ട്സിന്റെ കൂടെ എടുത്ത ഫോട്ടോസ് എല്ലാം അവൾ ഒന്ന് കണ്ണോടിച്ചു....അപ്പോൾ ആണ് സരോജിനി സോഫയുടെ പിന്നിൽ ആയി വന്നു നിന്നത്.... തന്റെ അമ്മയോടൊപ്പം ഉള്ള ഒരു ഫോട്ടോ സരോജിനി കാണാനിടയായി...

"ഇതാരാ മോളെ...."

സരോജിനി അർച്ചനയോടായി പറഞ്ഞു....

"ആഹാ മോൾടെ അമ്മ ആണോ.... വെറുതെ അല്ല മോൾക്ക് ഇത്ര സൗന്ദര്യം അമ്മയുടെ അതെ പകർപ്പ് തന്നെ...."

അർച്ചനയും അത് ശരി വച്ചു... കാരണം പലരും തന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ട്... തന്റെ അമ്മയുടെ ചായ ആണ് തനിക്കുള്ളതെന്നു....

💬 Comments

View all comments