0%

Chapter Title : അർച്ചനയുടെ പൂങ്കാവനം 16 [Story like]

Author : Kambikathakal Read All Parts 756

നേരേ തന്റെ ആൽബിച്ചായന്റേയും കൂട്ടുകാരുടേയും ഇടയിലേക്കാണ് ചെന്നത്... അകലെ നിന്നും അനു നടന്ന് വരുന്നത് കണ്ടപ്പോഴേ ആൽബിന്റെ മുഖം തെളിയുന്നത് ആയിഷ ശ്രദ്ധിച്ചിരുന്നു.. അവൾ നാട്ടിലേക്ക് പോയതിൽ പിന്നെ ആൽബിച്ചന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് പലതവണ അവൾ തിരക്കിയെങ്കിലും ആൽബിൻ ഒന്നുമില്ലെടിയെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു പതിവ്... അനുവിനെ കണ്ട് ആൽബിന്റെ മുഖത്ത് സന്തോഷം വരുന്നത് കണ്ടപ്പോൾ ആയിഷക്ക് മനസിലായി.. കോളേജിലെ പല തരുണീ മണികളും പിന്നാലെ നടന്നിട്ടും.. ആരോടും തോന്നാത്ത ഇഷ്ടം അനുവിനോട് അവന് തോന്നിതുടങ്ങിയിട്ടുണ്ടെന്ന്.... അവന്റെ ചങ്കിലേക്ക് അവൾപടർന്നു കഴിഞ്ഞെന്ന്... അനുവിനും അവനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടെന്ന് ആയിഷക്ക് പലപ്പോഴും.. തോന്നിയിട്ടുണ്ട്.. അത്രയധികം അടുത്താണ് അനു ആൽബിനോടും പെരുമാറിയിരുന്നത്.. അനു അവരുടെ അടുത്തേക്ക് വന്നപ്പോൾ ആൽബിച്ചൻ മനഃപൂർവം അവളെയൊന്നു മൈൻഡ് പോലും ചെയ്തില്ല... അനുവിന് അത് ചെറിയ സങ്കടം തോന്നിയെങ്കിലും... അവൾ നേരേ ആയിഷയോടും ശ്രേയയോടുമൊക്കെ സംസാരിച്ച് നിന്നു...

അനുവും. ആൽബിയും തമ്മിൽ മിണ്ടാതെ നിൽക്കുന്നത് അവളുമാർ രണ്ടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... എന്നാ നിങ്ങളിവിടെ നിക്ക് ഞങ്ങൾ പോകുവാണെന്നും പറഞ്ഞ് അനുവിനെയും ആൽബിയെയും തനിച്ചാക്കി അവർ അവിടുന്നും പോയി... അപ്പൊഴും തന്നോട് സംസാരിക്കാതെ ആൽബിൻ സിഗററ്റ് എടുത്ത് കത്തിക്കുന്നത് കണ്ട് അവളവന്റെ അടുത്തേക്ക് ചെന്നു... അവൻ തന്നോട് സംസാരിക്കില്ലാന്ന വാശിയിൽ നിക്കുന്ന പോലെ അവൾക്ക് തോന്നി... അതേ വാശി താനും കാണിച്ചു അവനെ സങ്കടപെടുത്താൻ അവൾക്കാകുമായിരുന്നില്ല... എന്താ ആൽബിച്ച.. ഒരു മൈൻഡും ഇല്ലാതെ നിക്കുന്നേ...

ഓ നിനക്കല്ലേ എന്നെ മൈന്ഡ് ഇല്ലാത്തത്.. ഇവിടുന്ന് പോയിട്ട് ഇത്രയും ദിവസമായിട്ടും നിനക്കെന്നെ ഒന്നു വിളിക്കാൻ പോലും പറ്റില്ലാരുന്നല്ലോ....

💬 Comments

View all comments