0%

Chapter Title : അർച്ചനയുടെ പൂങ്കാവനം 7 [Story like]

Author : Storylike Read All Parts 1K

അനു : ഇച്ചായ നമുക്കന്നാ ഇറങ്ങിയാലോ...

ആൽബിൻ: ഓക്കേ എന്നാ പോയേക്കാം.

അവർ ഫ്ലാറ്റ് പൂട്ടി എന്നിട്ട് താഴേക്ക് പോയി ബുള്ളറ്റിന്റെ അടുത്തു ചെന്ന് അവൻ അവൾക്ക് ഒരുമ്മയും കൊടുത്തിട്ട് അവിടുന്ന് പോയി.. അവൾ റോഡിലേക്ക് ചെന്നപ്പോഴേക്കും അവർ അവിടെ കാറുമായി വന്നു കഴിഞ്ഞിരുന്നു... അവൻ അതിൽ കയറി അവരോടൊപ്പം പോയി...

പിറ്റേദിവസം പതിനൊന്ന് മണി കഴിഞ്ഞിട്ടും അനുവിന്റെ കാണാഞ്ഞിട്ട് രാധികയുടെയും മറ്റും മനസിൽ ആധികയറാൻ തുടങ്ങി.. അവളുടെ ഫോണിൽ വിളിച്ചിട്ടാണേൽ സ്വിച്ച് ഓഫെന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.. പിന്നീട് ഒരു രണ്ടു മണിയാകാറായപ്പോൾ പുറത്ത് ഒരു കാർ വന്നു നിന്നു അനുവിന്റെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് ആ കാർ പെട്ടെന്ന് തന്നെ പോയി... അനു ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോഴാണ് അവർക്കൊക്കെ ആശ്വാസമായത്...

അഞ്ജിത: നീയെന്താടി പെണ്ണേ ഇത്രയും താമസിച്ചത്. ആകെ പേടിപ്പിച്ച് കളഞ്ഞല്ലോ...

അനു: ഓ അത് വരുന്നവഴി വണ്ടി പഞ്ചറായി അതാ വൈകിയത്...

രാധിക: നിന്റെ ഫോണെന്തിയേടീ...

അനു: ഓ അത് കംപ്ലൈന്റായി... കുറച്ച് വെള്ളം വീണതാ...

അതേ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞെങ്കിൽ അവളയിങ്ങ് വിട്ടേക്ക്..

സ്റ്റെയർകെയ്സിൽ നിന്ന് അഭിയായിരുന്നു അതും പറഞ്ഞത്.. അനുവപ്പോൾ ജിത്തുവേട്ടാന്നും പറഞ്ഞ് ഓടിച്ചെന്ന് അഭിയെ കെട്ടിപ്പിടിച്ചു...

രാധിക: അതേ നീയാ അവളെയിങ്ങനെ കൊണ്ട് നടന്നു വഷളാക്കുന്നേ.....

അനു: അമ്മക്കെന്താ അതിന് ഞാൻ വഷളാകത്തൊന്നുമില്ലാന്ന് എന്റെ ഏട്ടനറിയാം.. അല്ലേ ജിത്തുവേട്ടാ...

രാധിക: അവളും അവൾടെയൊരു ജിത്തുവേട്ടനും... രണ്ടിനേം ഓടിക്കും ഞാൻ..

രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു..

അഭി: മോളതൊന്നും കേൾക്കേണ്ട... പോയി വേഗം ഫ്രഷായിട്ട് വാ.. നമുക്ക് ഫുഡ് കഴിക്കാം...

അവൾ

💬 Comments

View all comments