Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
കടുത്തു. "എന്റെ അച്ഛന്റെ ആത്മാവിനെ കൊന്നത് ഇവരാണ്. ഈ ഫോട്ടോയിലുള്ള കുട്ടികൾക്ക് അമ്മയുടെ സ്നേഹം ലഭിക്കുമ്പോൾ, ഞാൻ അവിടെ വെറുമൊരു നിഴലായിരുന്നു. എന്റെ അച്ഛന്റെ ഓർമ്മകളെ അവർ ഓരോ ദിവസവും പരിഹസിക്കുകയായിരുന്നു."
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ആ ഫോട്ടോയിലെ ആൺകുട്ടിയെയും പെൺകുട്ടിയെയും ഞാൻ വീണ്ടും വീണ്ടും നോക്കി. അമ്മയുടെ ഗർഭപാത്രത്തിൽ എന്റെ അച്ഛന്റെ ചോരയ്ക്ക് പകരം വിശ്വനാഥന്റെ മരുന്നുകൾ പടർന്നുകയറിയതിന്റെ തെളിവായിരുന്നു ആ ചിത്രം.
ഒടുവിൽ അവൻ തീരുമാനിച്ചു…just vanish..
ഒരു ആത്മഹത്യയായി ഇതിനെ ചിത്രീകരിച്ചാൽ പോലീസ് അന്വേഷണം തന്റെ വഴിക്ക് വരുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് തന്നെ, ഒരു അപകടമായി ഇതിനെ മാറ്റാനായിരുന്നു അവന്റെ തീരുമാനം.
രാത്രിയുടെ നിശബ്ദതയിൽ ഞാൻ എന്റെ മുറിയിൽ അവസാനവട്ട ഒരുക്കങ്ങൾ നടത്തി. വിശ്വനാഥന്റെയും അമ്മയുടെയും ഗസ്റ്റ് റൂമിൽ നിന്ന് നേരിയ സംസാരശബ്ദങ്ങൾ കേൾക്കാം. ആ ശബ്ദങ്ങൾ എന്നെ ഇപ്പോൾ വേദനിപ്പിക്കുന്നില്ല, മറിച്ച് എന്റെ തീരുമാനത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്.
ഞാൻ ആ പഴയ ഫാമിലി ഫോട്ടോ കയ്യിലെടുത്തു. അച്ഛനും അമ്മയും പിന്നെ കുഞ്ഞായ ഞാനും ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം. ഒരു നിമിഷം ആ ഫോട്ടോയിലേക്ക് നോക്കി നിന്ന ശേഷം, വളരെ സാവധാനം ഞാനും അച്ഛനും നിൽക്കുന്ന വശം ഞാൻ കീറിമാറ്റി (Torn off). അമ്മയുടെ ചിത്രം മാത്രം ആ ഫ്രെയിമിൽ അവശേഷിച്ചു.
അച്ഛന്റെയും എന്റെയും ആ ചിത്രം ഞാൻ പോക്കറ്റിലിട്ടു.
അർജുൻ ആ കീറിയ ഫോട്ടോയിലേക്ക് നോക്കി ഒരു ദീർഘനിശ്വാസം എടുത്തു. പിന്നെ പതുക്കെ ഷർട്ട് അല്പം പൊക്കി തന്റെ പുറത്തെ പഴയൊരു പാട് അനന്യയ്ക്ക് കാണിച്ചുകൊടുത്തു.
അർജുൻ: "ഇത്
💬 Comments
View all comments