0%

Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]

Author : Lee child Read All Parts 3.3K

വിറയ്ക്കുന്ന കൈകളോടെ ലക്ഷ്മിയമ്മ തന്നെ തല്ലിയതും, "ഇനി നിന്നെ ഈ വീട്ടിൽ കാണരുത്" എന്ന് പറഞ്ഞ് ആട്ടിയിറക്കിയതും ശാലിനി ഓർത്തു. അന്ന് ആ വീടുവിട്ട് ഇറങ്ങുമ്പോൾ ഒരിക്കലും തിരിഞ്ഞു നോക്കാതിരുന്ന തന്റെ ക്രൂരത അവൾ ഇപ്പോൾ തിരിച്ചറിയുന്നു.

ലക്ഷ്മിയമ്മ അടിച്ചു തളർന്ന് സോഫയിലേക്ക് ഇരുന്നു. "നീ പോ ശാലിനി... നിന്റെ ആ പഴയ നാടകങ്ങളൊന്നും ഇനി ഇവിടെ നടക്കില്ല. ദേവൂട്ടി നിനക്ക് തന്നത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശിക്ഷയാണ്. നീ സ്നേഹിച്ച നിന്റെ ഈ ആഡംബര ലോകത്ത് നീ ഇനി ഒറ്റയ്ക്കായിരിക്കും."

ശാലിനി തളർന്നു നിലത്തിരുന്നു. പിന്നെ പൊട്ടികരയാൻ തുടങ്ങി..

.

ശാലിനി തറയിലിരുന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു: "അമ്മേ... എന്നെ ഇങ്ങനെ കുറ്റപ്പെടുത്തരുത്. എന്തിനാണ് ഞാൻ ദേവിനെ എന്നിൽ നിന്ന് അകറ്റിയതെന്ന് അമ്മയ്ക്കറിവുള്ളതല്ലേ? അവന്റെ അച്ഛനെ കൊന്നവർ അവനെയും ഇല്ലാതാക്കുമെന്ന് ഭയന്നതുകൊണ്ടല്ലേ ഞാൻ അവനെ മാറ്റിനിർത്തിയത്? അവനെ സുരക്ഷിതനാക്കാൻ വേണ്ടിയായിരുന്നു ആ ഒളിച്ചോട്ടം!"

ലക്ഷ്മിയമ്മ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. "അതെ, എനിക്കറിയാം! അവന്റെ ജീവൻ രക്ഷിക്കാൻ നീ അവനെ ദൂരേക്ക് അയച്ചു. പക്ഷേ ശാലിനി... വിശ്വനാഥനുമായുള്ള നിന്റെ വിവാഹത്തെക്കുറിച്ചും നിനക്ക് ഉണ്ടായ പുതിയ മക്കളെക്കുറിച്ചും നീ എന്തുകൊണ്ട് അവനോട് പറഞ്ഞില്ല? നിന്റെ ഈ പുതിയ ജീവിതം നീ എന്തിനാണ് 15 വർഷം അവനിൽ നിന്ന് മറച്ചുവെച്ചത്?"

ശാലിനി തല താഴ്ത്തി വിതുമ്പി: "ഞാൻ... ഞാൻ വിചാരിച്ചു അവൻ എന്നെ വെറുക്കുമെന്ന്. മറ്റൊരു വിവാഹം കഴിച്ച എന്നെ അവൻ അമ്മയായി അംഗീകരിക്കില്ലെന്ന് ഞാൻ ഭയന്നു."

ലക്ഷ്മിയമ്മയുടെ വടി തറയിൽ ആഞ്ഞു പതിച്ചു. "അപ്പോൾ 15

💬 Comments

View all comments