0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

കൂടി. അവന്റെ സ്വരത്തിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടം പടർന്നു.

​"ആ ആക്സിഡന്റ്... എനിക്കിപ്പോഴും ആ ദിവസം ഓർമ്മയുണ്ട്. ചിതറിത്തെറിച്ച ചില്ലുകൾ, ചുറ്റും ആളുകളുടെ ബഹളം... പെട്ടെന്ന് എന്റെ ലോകം നിശബ്ദമായതുപോലെ. ആ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അച്ഛൻ പോയി. ഞാനും അമ്മയും മാത്രം ബാക്കിയായി. എന്റെ അഞ്ചാം വയസ്സിൽ ഞാൻ പഠിച്ച ആദ്യത്തെ വലിയ പാഠം 'മരണം' എന്നതായിരുന്നു. സ്നേഹിച്ചവരൊക്കെ പെട്ടെന്ന് ഇല്ലാതാകുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു."

​അർജുൻ അനന്യയെ നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ പകയുടെ നിഴലുകൾ ഒന്നുകൂടി കടുത്തു വരികയായിരുന്നു.

​"അച്ഛന്റെ മരണം വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന് പതുക്കെയാണ് എനിക്ക് മനസ്സിലായത്. അവിടെ തുടങ്ങുകയായിരുന്നു ചതിയുടെ രണ്ടാം അധ്യായം. അച്ഛന്റെ മരണത്തോടെ ഞങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതായി.

അച്ഛൻ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. ഒരു ദിവസം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ അമ്മ അച്ഛന്റെ പാർട്ണർമാരെ കാണാൻ പോയതായിരുന്നു. ഉമ്മറത്തെ പടിയിൽ ഇരുന്ന് ഞാൻ നേരം ഇരുളുന്നത് നോക്കി നിന്നു. രാത്രിയായപ്പോൾ, ഗേറ്റ് കടന്ന് ഒരു കറുത്ത ആഡംബര കാർ മുറ്റത്തേക്ക് വന്നു നിന്നു."

​അർജുൻ ദൂരേക്ക് നോക്കി ആ രൂപം വർണ്ണിച്ചു.

​"കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി. കറുത്ത ഷർട്ട്‌ ധരിച്ച, നല്ല ഉയരമുള്ള ഒരാൾ. കട്ടിമീശയും പിന്നിലേക്ക് ചീകി വെച്ച മുടിയും. അയാൾക്ക് ഒരു തരം ഗാംഭീര്യമുണ്ടായിരുന്നു, പക്ഷേ ആ കണ്ണുകളിൽ ഒരു തരം തണുപ്പായിരുന്നു. അയാൾ കാറിന്റെ പിൻവാതിൽ തുറന്നു... അത് അമ്മയായിരുന്നു. പക്ഷേ അമ്മയ്ക്ക് നടക്കാൻ

💬 Comments

View all comments