0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.3K

"അറിയുന്നവർ അറിയട്ടെ ശ്രീനിയേട്ടാ. ഈ കോമാളി നാടകം അധികകാലം തുടരാൻ എനിക്ക് വയ്യ."

​അർജുൻ ദേഷ്യത്തോടെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ലിഫ്റ്റിന് മുന്നിൽ നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ആ ഗ്രാഫുകളും കണക്കുകളും

മിന്നിമറയുകയായിരുന്നു. പെട്ടെന്നാണ് പിന്നിൽ ആ ശബ്ദം കേട്ടത്.

​"അർജുൻ, എനിക്കൊരു അഞ്ച് മിനിറ്റ് നിന്റെ സമയം വേണം. എന്റെ ക്യാബിനിലേക്ക് വരാമോ?"

​അനന്യയായിരുന്നു അത്. അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. അർജുനും ശ്രീനിവാസനും തമ്മിലുള്ള സംസാരത്തിന്റെ എത്ര ഭാഗം അവൾ കേട്ടു എന്നത് ആ മുഖത്തുനിന്ന് വ്യക്തമല്ലായിരുന്നു.

അർജുൻ വല്ലാത്തൊരു അമ്പരപ്പിലായിരുന്നു. ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങിയ കാൽ പിൻവലിച്ച് അവൻ പതുക്കെ അനന്യയുടെ ക്യാബിനിലേക്ക് നടന്നു.

ഈശ്വര.. ഇനി അവൾ വല്ലതും…

​അനന്യ തന്റെ കസേരയിൽ ചാരിയിരുന്ന് ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ നഗരവെളിച്ചത്തിലേക്ക് നോക്കുകയായിരുന്നു. അവൻ വന്നത് അറിഞ്ഞതും അവൾ തിരിഞ്ഞു. ആ മുഖത്ത് നേരത്തെ കണ്ട ദേഷ്യമോ ഗർവ്വമോ ഉണ്ടായിരുന്നില്ല.

​

​അനന്യ: "ഇരിക്കൂ അർജുൻ. നീ നേരത്തെ ശ്രീനിവാസനോട് പറഞ്ഞ കാര്യങ്ങൾ... അതിന്റെ കുറച്ചു ഭാഗം ഞാൻ കേട്ടു. ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റും ഗ്രോത്ത് ഗ്രാഫും ഒക്കെ. നീ പറഞ്ഞതിൽ കാര്യമുണ്ട്."

അടിപൊളി…

​അർജുൻ ഒന്നും മിണ്ടാതെ ഇരുന്നു.

അനന്യ ഒന്ന് ദീർഘശ്വാസം വിട്ടു.

​അനന്യ: "നീ വിചാരിക്കുന്നത് പോലെ ഞാനൊരു ഏകാധിപതിയല്ല അർജുൻ. ഈ കമ്പനിയുടെ പോളിസികൾ തീരുമാനിക്കുന്നത് ബോർഡ് ഓഫ് മെമ്പേഴ്സാണ്. സത്യം പറഞ്ഞാൽ, കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ എംപ്ലോയീസിന്റെ സാലറി ഇൻക്രിമെന്റിനും സിസ്റ്റം അപ്‌ഗ്രേഡേഷനും വേണ്ടി പണം വകയിരുത്തിയിരുന്നു. അത് നടപ്പിലാക്കേണ്ട സമയം കഴിഞ്ഞു."

​അർജുൻ നെറ്റി ചുളിച്ചു.

💬 Comments

View all comments