Chapter Title : അറേബ്യൻ ഹൂറി 2 [SHEIKH JAZIM]
എമിറയുടെത് തന്നെ, കാർ ഓടിക്കുമ്പോഴും,എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉടെലെടുത്തു കൊണ്ടിരുന്നു. ഭർത്താവ് ഉണ്ടായിരിക്കെ അവൾ എന്തിനാണ് എന്നെ തന്നെ ഹെല്പിന് വിളിച്ചത്?! എനിക്ക് അവളോട് ഉള്ളത് പോലെ അവൾക്കു എന്നോടും താല്പര്യം ഉണ്ടോ?! അങ്ങനെ പല പല ചോദ്യങ്ങൾ എന്റെ മനസ്സിൽ മിന്നി മറിഞ്ഞു. ഞാൻ കാർ വേഗത്തിൽ ഓടിച്ചു ഒരു അരമണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ എത്തി. ഞാൻ ഒരു കുളി കുളിച്ചു നന്നായി ഒന്ന് ഉറങ്ങി, രാവിലെ ഒരു 8 മണിക്ക് എന്റെ ഫോൺ റിങ് ചെയ്തു ഞാൻ ഉറക്കച്ചടവിൽ ഫോൺ എടുത്തു, കണ്ണുകൾ തിരുമ്മി കൊണ്ട് സ്‌ക്രീനിൽ നോക്കി, എന്റെ കണ്ണുകൾ തിളങ്ങി... സ്‌ക്രീനിൽ എമിറയുടെ പേര് കണ്ട്. ഞാൻ ബെഡിലേക്ക് തിരിഞ്ഞു നോക്കി, സാബിറ ഇപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. ഞാൻ ഫോൺ എടുത്തു ബെഡ്റൂമിന് വെളിയിൽ വന്നു, എന്നിട്ട് ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ :- ഹലോ, എമിറ.... എമി :- ഹെലോ, ജാസിം... ഗുഡ് മോർണിംഗ്, എഴുന്നേറ്റില്ലേ?! ഞാൻ :- ഓഹ് ഇല്ലന്നേ, നല്ല ഉറക്ക് ഉണ്ട് അപ്പോഴാണ് കാൾ കണ്ടത്, എന്തു പറ്റി എമിറ. എമി :- ഓഹ് സോറി ജാസിം, ഞാൻ കരുതി നിങ്ങൾ എണീറ്റു കാണും എന്ന്, ഓഫീസിൽ പോകാൻ കാർ ഇല്ല. നിങ്ങൾ ഇതു വഴി പോകുന്നെങ്കിൽ എന്നെ പിക്ക് ചെയ്യുമോ എന്ന് അറിയാൻ വിളിച്ചതാ.

ഞാൻ :- (മനസ്സിൽ ലഡ്ഡു പൊട്ടി) ആഹ്, അതിനെന്താ ഞാൻ ഇപ്പോൾ വരാം, ഒരു 20 മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ ഡ്രോപ്പ് ചെയ്യാം എമി. എമി
💬 Comments
View all comments