Chapter Title : അറിഞ്ഞതും അറിയാനുള്ളതും [ലോഹിതൻ]
താമസിക്കുന്ന സ്ഥലവും ജോലി ചെയ്യുന്ന ബാങ്കും പറഞ്ഞു കൊടുത്തു.
നമ്മൾ നേരിൽ കാണുന്നത് കൊണ്ട് നിന്റെ ഹസ്ബെന്റിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ..
അത് ഞാൻ മാനേജ് ചെയ്തു കൊള്ളാം ആൽബിൻ..
വരുന്ന ദിവസം വിളിച്ചു പറയണം.. അന്ന് എനിക്ക് ലീവ് എടുക്കാമല്ലോ...
അങ്ങിനെ ഒരു ദിവസം ആൽബിൻ എന്നെ വിളിച്ചു...
എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം തോന്നി.. ആശ്വാസവും...
ഭർത്താവിനോട് ഞാൻ ലീവ് എടുക്കുന്ന കാര്യമൊന്നും പറഞ്ഞില്ല..
വളരെ നാളുകൾക്ക് ശേഷം ഞാൻ വീടൊക്കെ തൂത്ത് വൃത്തിയാക്കി.. എറ്റവും പുതിയ ഡ്രസ്സ് ധരിച്ചു.. കണ്ണാടിക്ക് മുൻപിൽ പതിവിലും കൂടുതൽ സമയം ചിലവഴിച്ചു...
എനിക്ക് എറ്റവും പ്രിയപ്പെട്ട ആളെ വരവേൽക്കാൻ ഒരുങ്ങി നിന്നു...
ലൊക്കേഷൻ മാപ്പ് അയച്ചു കൊടുത്തിരുന്നതുകൊണ്ട് കൃത്യ മായി ഫ്ലാറ്റിലേക്ക് വന്നു...
Bmw കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ അന്തം വിട്ടു നിന്നു...
പഴയ ആൽബിനേ അല്ല.. എന്തൊരു മാറ്റം...ഡ്രസ്സും ഷൂവും കാറും എല്ലാം ആൽബിന്റെ ഇപ്പോഴുള്ള ക്ലാസ് തെളിയിക്കുന്നത് ആയിരുന്നു...
ഞാൻ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ഇറങ്ങി ചെന്ന് ആൽബിനെ വരവേറ്റു..
എന്നെ കണ്ട് ഏതാനും നിമിഷങ്ങൾ നിർന്നിമേഷനായി നോക്കി നിന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി ഹലോ പറഞ്ഞു...
വർഷങ്ങൾക്ക് ശേഷം ആ സ്പർശനം ഞാൻ അറിഞ്ഞു..
ഹാളിലെ സോഫയിൽ ഇരുത്തിയിട്ട് ചോദിച്ചു.. ആൽബിൻ എന്താണ് കുടിക്കാൻ എടുക്കേണ്ടത്...
പഴയപോലെ തന്നെ.. ഒരു സ്ട്രോങ്ങ് ചായ...
ചൂടു ചായ പതിയെ കടിച്ചു കൊണ്ട് എന്നോട് ചോദിച്ചു..
ഷീല ഒന്നും പറഞ്ഞില്ലല്ലോ.. എട്ടു വർഷത്തെ വിശേഷങ്ങൾ ഇല്ലേ പറയാൻ...
പിന്നെ ഞാൻ ഒന്നും നോക്കിയില്ല..
💬 Comments
View all comments