അറിയാപ്പുറങ്ങൾ [Sudha]
📝 Ongoing
👁 84937 views ❤ 157 likes 💬 20 comments
അറിയാപ്പുറങ്ങൾ
Ariyappurangal | Author : Sudha
സുഹൃത്തുക്കളേ, വർഷങ്ങളായി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് കഥകൾ വായിച്ചപ്പോൾ എനിക്കും എഴുതാനൊരു മോഹം. ഇവിടത്തെ മഹാരഥന്മാരായ സ്മിത, സാഗർ കോട്ടപ്പുറം, അൻസിയ, യയാതി, PPS, Leena, മാസ്റ്റർ, പവിത്രൻ തുടങ്ങിയവരുടെ മുന്നിൽ ഒന്നുമല്ലെന്നറിയാം. എന്നാലും ഒരെളിയ ശ്രമം. സഹകരിക്കുക.
അറിയാപ്പുറങ്ങൾ...
*******************
മുന്നിലൊഴുകിയകലുന്ന വാഹനങ്ങളിലൊന്നും തന്നെ തന്നെയോ തന്റെ നെഞ്ചിൽ വിങ്ങുന്ന വേദനയ്‌ക്കോ കാരണമോ ആശ്വാസമോ നൽകാൻ തക്കവണ്ണം ആരുമുള്ളതായി സുധയ്ക്ക് തോന്നിയില്ല. കാരണം, ഈ നഗരത്തിൽ താനൊറ്റയ്ക്കാണ്. കൂടെ ആരെല്ലാമോ ആകുമായിരുന്നെന്ന് തോന്നിയവൻ ആരുമല്ലാതായ ഈ ദിവസം, ഇത്രയും തിരക്കുണ്ടായിട്ടും ആ ആൾക്കൂട്ടത്തിനിടയിൽ അവൾ അന്യയായും ഏകയായും അനുഭവപ്പെട്ടു. ഉരുണ്ടു നിന്ന മിഴിനീർകണങ്ങൾ പെയ്യാൻ വെമ്പിയത് പോലെ കാത്തുനിൽക്കുന്നു. ഇടനെഞ്ച് ക്രമാതീതമായി മിടിക്കുമ്പോളും ദീർഘനിശ്വാസങ്ങളാൽ തന്റെ മനസിനെ കടിഞ്ഞാണിടാൻ സുധ ശ്രമപ്പെട്ടു കൊണ്ടിരുന്നു. ഇനിയുമീ ബസ് സ്റ്റോപ്പിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അവന്റെ സാമീപ്യത്തിന്റെ ഓർമകൾ തന്നെ ഭ്രാന്തിയാക്കുമെന്ന ചിന്തകളാൽ സ്റ്റീൽ ബെഞ്ചിൽ നിന്നും ഹാൻഡ്ബാഗും വലിച്ചെടുത്ത് റോഡിലേക്കിറങ്ങി. കൈ കാട്ടിയ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ പൂർണ്ണമായും നിശ്ചലമാകും മുന്നേ തന്നെ 'ജവാഹർ നഗർ, വെള്ളയമ്പലം' എന്ന് പറ
💬 Comments
View all comments