0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 575

8 1/2-ക്കും. അജയേട്ടന്‍ ഉച്ചക്ക് ഹോട്ടലില്‍ നിന്നും കഴിക്കും. വേലക്കാരികള്‍ രണ്ടു പേരും, അതൊലൊരാള്‍ എല്ല്‌ളാ ദിവസവും വീടിന്റെ അകം മുഴുവന്‍ അടിച്ചു വാരി, തുടക്കണം. അത് കഴിയുമ്പോള്‍ തന്നെ പത്തു മണി കഴിയും. മറ്റേ ആള്‍ ആദ്യം പശുക്കളെ കറന്ന്, പിന്നെ തൊഴുത്ത് വെടിപ്പാക്കണം. അത് കഴിഞ്ഞ് മുറ്റമടിക്കണം. പിന്നെ രണ്ടുപേരും ചേര്‍ന്ന് പാത്രം തേക്കലും, ചെടികള്‍ നലക്കലും, പുല്ലുചെത്തലും ഒക്കെയായി അവര്‍ക്കും പിടിപ്പിത് പണിയുണ്ട്. കൂട്ടത്തില്‍ കുട്ടികളുടേയും, എന്തിന്‍് സീമ ചേച്ചിയുടേയും കാരണവരുടേയും അണ്ടര്‍ വെയര്‍ വരെ അവര്‍ കഴുകി ഉണക്കി, തേച്ച് കൊടുക്കണം. അതൊക്കെ തീരുമ്പോള്‍ തന്നെ അഞ്ച് മണിയാകും. പിന്നെ അവര്‍ അവരുടെ വീടുകളില്‍ പോകും. രാവിലെ ആറുമണിക്ക് വന്ന് വൈകിട്ട് അഞ്ച് മണി നില്‍ക്കുന്ന അവര്‍ക്ക് കാരണവര്‍ കൊടുക്കുന്നതോ 1500 രുപാ വീതം.

ഞാന്‍ വന്നു കയറി അന്ന് തന്നെ വൈകീട്ട് വേലക്കാരികള്‍ (ലക്ഷ്മിയും, ശാന്തയും) പറഞ്ഞു കൊച്ചെ അജയന്റെ ജട്ടി ഇന്നലെവരെ ഞങ്ങള്‍ കഴുകി തേച്ചു കൊടുത്തു. ഇനി മോള്‍ വന്നത് കൊണ്ട്, അതൊക്കെ മോള്‍ ചെയ്യുന്നതാകും അജയന്‍് ഇഷ്ടം. അല്ലാതെ ഈ വേലക്കാരികളെകൊണ്ട് ആഫിക്കയുടേയും, അന്റാര്‍ട്ടിക്കയുടേയും പടം എന്നും ജട്ടിയിലും ലുങ്കിയിലും വരച്ചത് ഇനിയും കഴുകിക്കുന്നത് ദോഷമാ മോളെ. ഞങ്ങള്‍ ഒരു നിവര്‍ത്തിയും ഇല്ലാതെയാ ഇതൊക്കെ ഇത് വരെ ചെയ്തത്. പിന്നെ ഈ സീമ എന്ന കുട്ടിയുടെ ചേട്ടത്തിയമ്മ അത്ര നല്ല സ്ര്തീ ഒന്നും അല്ല. ഞങ്ങള്‍ ഒന്നും പറയുന്നില്ല. അതൊക്കെ പോക പോക കുട്ടിക്ക് മനസ്സിലായിക്കോളും. എങ്ങും തൊടാതെയുള്ള അവരുടെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ചേച്ചിക്ക് എന്തോ കള്ളത്തരമുണ്ടായിരിക്കും എന്ന് തോന്നി.

ഇതെല്ലാം കേട്ട ഞാന്‍ ഒരു തീരുമാനമെടുത്തു, എന്റെയും, അജയേട്ടന്റെയും തുണികള്‍ മുഴുവന്‍ ഞാന്‍ തന്നെ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വെയ്ക്കും. അടുക്കള ഭരണം ഞാന്‍ വന്നു കയറിയ അന്നു തന്നെ സീമ ചേച്ചി എനിക്ക് തന്നെ നല്‍കി. കൂട്ടത്തില്‍, ഒരു സോപ്പിങ്ങും, നിന്റെ കൈപുണ്യം ഞങ്ങളും അറിയട്ടെ എന്ന്.

രാവിലെ അടുക്കളയില്‍ കയറിയാല്‍ രാവിലത്തെ ഭക്ഷണവും ഉണ്ടാക്കി, അത് എല്ലാവന്റേയും അണ്ണാക്കില്‍ തള്ളി, പിന്നെ ഉച്ചക്കുള്ള ചോറും, കറികളും, ഉപ്പേരിയും ഉണ്ടാക്കി കഴിയുമ്പോഴേക്കും സമയം പതിനൊന്ന് മണിയാകും. പിന്നെയാണ്‍് അലക്കലും, കുളിയും.

സീമ ചേച്ചി ഒരു പണിയും എടുക്കില്ല. അവരുടെ കുട്ടികള്‍ക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഞാന്‍ തന്നെ വിളമ്പി കൊടുക്കണം. അത് കഴിയുമ്പോഴേ രാജകുമാരി എഴുന്നേറ്റു വരു. പിന്നെ

💬 Comments

View all comments