0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 1.9K

എടുക്കേണ്ടി വരും എന്ന് അവര്‍ പറഞ്ഞപ്പോള്‍, അജയേട്ടന്‍ ഇങ്ങോട്ട് വരുമെന്നോ ഈ കാര്യത്തില്‍ സഹകരിക്കില്ലാ എന്നുമൊക്കെ ഞാന്‍ പറഞ്ഞ് നോക്കി.

അപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവിന്‍് ഇതുവരെ ഒന്നു വന്നാല്‍ എന്താ കുഴപ്പം. അയാള്‍ എന്താ കൊമ്പത്തെ ഓഫീസറാണോ. എടി... കൊച്ചേ ഗര്‍ഭം ധരിക്കല്‍ എന്ന് പറയുന്നത് ഒരു പാപമൊന്നുമല്ല. അത് സ്ര്തീയുടെ അവകാശമാ. ഇനി അയാള്‍ക്ക് ഒരു കുട്ടിയെ നിനക്ക് സമ്മാനിക്കാന്‍ കഴിവില്ലെങ്കില്‍, പിന്നെ ആര്‍ട്ടിഫിഷല്‍ ഇന്‍സെമിനേഷന്‍ എന്ന ഒരു പരിപാടിയുണ്ട്. അതായത്, പുരുഷ ബീജം, സ്ര്തിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണം. പക്ഷെ അതിനു ഏതെങ്കിലും ഒരു പുരുഷന്‍ തയ്യാറാവണം. അതൊക്കെ പണചിലവുള്ള വിഷയമാ. അതൊക്കെ പണമുള്ളവര്‍ക്കെ പറഞ്ഞിട്ടുള്ളു. അതെല്ലെങ്കില്‍ പിന്നെ ടെസ്റ്റ്റ്റിയൂബ് ശിശു. പക്ഷെ അതിന്റെ ആയുസ്സ് ഇതുവരെ ശാസ്ര്തീയമായി തെളിയിച്ചിട്ടില്ല. ചിലപ്പോള്‍, പത്തു വര്‍ഷം, അല്ലെങ്കില്‍ ഇരുപത് വര്‍ഷം.

അപ്പോള്‍ കൂടെ വന്ന അമ്മയുടെ ഫ്രണ്ട് നേഴ്‌സ്, ശരി ഡോക്ടര്‍ ഞങ്ങള്‍ പിന്നെ വരാം. എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു വരൂ പോകാം. പിന്നെ ഞങ്ങള്‍ അവരുടെ വീട്ടില്‍ എത്തി. എന്നിട്ട് എന്നെ പുറത്തിരുത്തി അമ്മയോട് മാത്രമായി പറഞ്ഞു. എടി.. ഡോക്ടര്‍ പറഞ്ഞ കാര്യമൊക്കെ നടക്കണമെങ്കില്‍, കൈയ്യില്‍ ജോര്‍ജ്കുട്ടി വേണം. പിന്നെ ചിലപ്പോള്‍ കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിയും വരും. അതുമാത്രവുമല്ല, അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇതിനൊക്കെ സമ്മതിക്കുമോ. എന്റെ അഭിപ്രായത്തില്‍, നീ അതൊക്കെ ഒന്ന് മറന്ന് കള. എന്നിട്ട് നല്ല കാമ്പുള്ള, ബുദ്ധിയുള്ള ഏതെങ്കിലും പിള്ളേരെ വശത്താക്കാന്‍ അവളോട് പറ. അവളെ സുിപ്പിക്കാന്‍ പറ്റിയ, അതും ഇരുപത് വയസ്സിനു താഴെയുള്ള പിള്ളേര്‍

💬 Comments

View all comments