Chapter Title : അരൂപി [ചാണക്യൻ]
ഈ കാണിക്കണേ? "
അരുൺ അവളുടെ കൈ വിടുവിക്കാൻ നോക്കി.
പക്ഷെ ആ പിടുത്തത്തിലെ ദൃഢത കൂടി കൂടി വന്നു.
"എന്നെ ഇനി അങ്ങനെ വിളിച്ചു പോകരുത്... എന്റെ വരുണേട്ടൻ മാത്രാ എന്നെ ശ്രീമോളെ എന്ന് വിളിക്കാറ്... വരുണേട്ടന് മാത്രേ ആ അവകാശമുള്ളൂ. സത്യം പറ എനിക്ക് തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്ത് എന്തൊക്കെയാ എനിക്ക് സംഭവിച്ചേ? ഞാൻ കോമയിൽ കിടന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഓരോന്നായി താൻ ഇവിടെ പാറയണം. എനിക്ക് അത് തന്റെ വായിൽ നിന്നും തന്നെ കേൾക്കണം... പറാ"
ശ്രീക്കുട്ടി അലറിക്കൊണ്ട് അരുണിനെ രൂക്ഷമായി നോക്കി.
ആ നോട്ടം താങ്ങാനത്തെ അവന്റെ തല താഴ്ന്നു.
"എനിക്ക് അത് തന്റെ വായിൽ നിന്നും കേൾക്കണം... സത്യം പറയെടോ എനിക്ക് എന്തൊക്കെയാ പറ്റിയെ? അത് പറയാതെ തന്നെ ഞാൻ വിടില്ല "
ശ്രീക്കുട്ടി അരുണിന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചു.
ആ നീരാളി പിടുത്തത്തിൽ അരുൺ അശക്തനായി മാറി.
അവൾക്ക് ഇത്രയും ആരോഗ്യമൊക്കെയുണ്ടോ എന്നോർത്ത് അവൻ അത്ഭുതപ്പെട്ടു.
"ഞാൻ പറയാ ശ്രീ "
അരുൺ വിക്കി വിക്കി പറഞ്ഞു.
അത് കേട്ടതും ക്രോധ ഭാവത്തോടെ ശ്രീക്കുട്ടി അവന്റെ കഴുത്തിലെ പിടുത്തതിന് അയവ് നൽകി.
അവൾ കൈ പിൻവലിച്ചതും ഉറക്കെ ചുമച്ചുകൊണ്ടു അരുൺ എണീറ്റു നിന്നു.
അവന്റെ ഉറക്കെയുള്ള ചുമ അവൾക്ക് അസഹനീയമായി തോന്നി.
ചുമച്ചു ചുമച്ചു അരുണിന് തൊണ്ടയിലെ വെള്ളം വറ്റിപോയി.
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
അവന്റെ പരാക്രമം കണ്ട് ശ്രീക്കുട്ടി കൂസലേതു മന്യേ യാതൊരു ഭാവ പ്രകടനങ്ങളും നടത്താതെ തുറിച്ചു നോട്ടം തുടർന്നു കൊണ്ടിരുന്നു.
തൊണ്ടയിലെ പ്രയാസം
💬 Comments
View all comments