Chapter Title : അരൂപി [ചാണക്യൻ]
കണ്ട് അന്തം വിട്ടു വായും പൊളിച്ചു നിന്നു.
അവളുടെ അമ്പരപ്പ് കണ്ട് ജയൻ ചിരിയോടെ അവളുടെ ചുമലിൽ കൈ ചേർത്തു കൊണ്ടു പറഞ്ഞു.
"മോളെ ഇതാണ് നമ്മുടെ വീട്"
ജയൻ പറഞ്ഞിട്ടും വിശ്വസിക്കാനാവാതെ മുഖം വെട്ടിച്ചു ശ്രീ അച്ഛനെ നോക്കി.
ജയൻ അതേയെന്ന മട്ടിൽ തലയാട്ടി.
ജയന്റെ കൈ പിടിച്ചു ശ്രീക്കുട്ടി മുന്നോട്ട് നടന്നു.
അവർക്ക് പുറകെ കയ്യിൽ സാധങ്ങളുമായി വീണയും അരുണും അവരെ അനുഗമിച്ചു.
ആ വലിയ വീടിന്റെ ഹാളിലേക്ക് കയറിയതും ഒരു ഭിത്തിയെ മുഴുവൻ മറയ്ക്കുന്ന രീതിയിൽ തൂക്കിയിട്ടിരിക്കുന്ന ഭീമൻ ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.
ജയനെയും വീണയെയും കെട്ടിപിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയും അടങ്ങിയ ചിത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അവൾ ആകാംക്ഷയോടെ അതിലേക്ക് കണ്ണും നട്ടിരുന്നു.
അതിൽ നിന്നും കണ്ണെടുക്കാൻ അവൾക്ക് തോന്നിയില്ല.
അപ്പൊ ഇതാണല്ലേ എന്റെ വീട്.. എന്റെ അച്ഛന്റെയും അമ്മയുടെയും വീട്.. ഇനി എന്റെയും "
ശ്രീ ആത്മഗതം പറഞ്ഞുകൊണ്ടു ചുറ്റും നോക്കി.
ആ വീടിന്റെ ആഡംബരവും പ്രൗഢിയും അവളുടെ കണ്ണുകൾക്ക് വിരുന്നേകി.
അവൾ അതെല്ലാം കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.
"അവളെ മുറിയിലേക്ക് കൊണ്ടു പോയിക്കോ"
ജയന്റെ ശബ്ദം കേട്ടതും ശ്രീ ഞെട്ടി തിരിഞ്ഞു നോക്കി.
അപ്പോഴേക്കും വീണ അവളുടെ കയ്യും പിടിച്ചു കോണ്ട് സ്‌റ്റെപ്സ് കയറി തുടങ്ങിയിരുന്നു.
വീണയുടെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു അല്പം ഭയത്തോടെ അവൾ ഓരോ സ്റ്റെപ്പുകളും സൂക്ഷിച്ചു കയറി.
ഒരു വലിയ റൂമിന് മുൻപിൽ എത്തിയതും വീണ ആ വാതിൽ തള്ളി തുറന്നു.
തുറന്ന വാതിലിലൂടെ ശ്രീയുടെ കയ്യും പിടിച്ചുകൊണ്ടു അവർ നടന്നു.
ആ മുറിയുടെ ഭംഗിയും
💬 Comments
View all comments