Chapter Title : അരൂപി [ചാണക്യൻ]
ചിന്മയി പറഞ്ഞു.
ആ വാക്കുകൾ വല്ലാത്ത ആശ്വാസം നേരുന്ന പോലെ ശ്രീയ്ക്ക് തോന്നി.
അല്പ സമയം കഴിഞ്ഞതും ചിന്മയി അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.
.
.
.
വൈകുന്നേരം ഹാളിൽ ഇരിക്കുകയായിരുന്നു രാമനാഥനും ജാനകിയമ്മയും.
അവർക്ക് സമീപം ചിന്മയിയും ഉണ്ട്.
അവരെ നോക്കിക്കൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു അരുൺ.
അവന്റെ മുഖം ആകെ വലിഞ്ഞു മുറുകിയിരുന്നു.
ശ്രീക്കുട്ടിയും ജയനും വീണയും തിരിച്ചു പോയിട്ട് മണിക്കൂറുകളെ ആയുള്ളൂ.
"നീ എന്ത് പണിയാ കാണിച്ചേ? അവന്റെ ഡയറി എന്റേതാണെന്ന് പറഞ്ഞതെന്തിനാ? "
കലി തുള്ളിക്കൊണ്ട് അരുൺ അലറി.
അവന്റെ അലർച്ച കേട്ട് ചിന്മയി അല്പം ഭയന്നു.
രാമനാഥനും ജാനകിയമ്മയും ഒന്നും മിണ്ടാതെ പരസ്പരം നോക്കി.
"ടാ ആ സമയത്ത് വേറൊരു വഴിയും ഞാൻ കണ്ടില്ല... അതുകൊണ്ടല്ലേ "
ചിന്മയി ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.
എന്ന് വച്ച് അത്രേം വലിയൊരു കള്ളം അവളോട് പറയണായിരുന്നോ? ഉള്ള സത്യം അങ്ങ് തുറന്നു പറഞ്ഞൂടായിരുന്നോ? "
"എന്നിട്ടോ അവള് ചങ്കു പൊട്ടി ചാകാനോ.. പണ്ടൊക്കെ അവന് ഒരു മുറിവ് പറ്റിയാൽ സഹിക്കാൻ പറ്റാത്തവളോടാണോ ഞാൻ വരുൺ മരിച്ച കാര്യം പറയേണ്ടത്? "
"പറയണമായിരുന്നു എല്ലാ സത്യങ്ങളും പറയണമായിരുന്നു"
"പറഞ്ഞാൽ അത് അവള് എങ്ങനെ സ്വീകരിക്കുമെന്ന് നിനക്ക് അറിയോ? വല്ല കയ്യബദ്ധവും കാണിച്ചാലോ അല്ലേൽ വീണ്ടും അവൾക്ക് എന്തേലും വയ്യാണ്ടായാലോ? "
ചിന്മയിടെ വാക്കുകൾ കേട്ട് ഒരു നിമിഷം അരുൺ അസ്ത്രപ്രജ്ഞനായി നിന്നു.
ആ ഒരു ചോദ്യത്തിന് മറ്റൊരു മറുപടി അവന്റെ കൈവശം ഉണ്ടായിരുന്നില്ല.
നിന്ന നിൽപ്പിൽ അവൻ വിയർത്തു.
"അതിന്
💬 Comments
View all comments