Chapter Title : അരൂപി [ചാണക്യൻ]
കട്ടിലിൽ കിടത്തി.
അരുണിന് ആ സമയത്ത് നേരിയ സ്വബോധം ഉണ്ടായിരുന്നു.
അപ്പോഴാണ് അവന് വാർഡിൽ ആണിപ്പോ കിടക്കുന്നതെന്ന ബോധം വന്നത്.
ഡോക്ടർ മിക്കവാറും തന്നെ ഇവിടെ അഡ്മിറ്റ് അക്കി കാണുമെന്നു അരുണിന് മനസിലായി.
അവൻ തല ചരിച്ചു നോക്കുമ്പോഴാണ് തനിക്ക് സമീപം ഇരുന്ന് സൊറ പറയുന്ന അമ്മയെയും ശ്രീയെയും കണ്ടത്.
ഇവളെന്തിനാ ഇവിടെ നിക്കുന്നെ.? വീട്ടിൽ പൊക്കൂടായിരുന്നോ?
അരുണിന് ആകെ ഒരു വല്ലായ്മ തോന്നി.
പൊതുവെ അവന് ആരെയും ബുദ്ധിമുട്ടിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കൂട്ടത്തിൽ ആയിരുന്നു.
വെറുതെ ഉള്ള വില കൂടി കളയാൻ.
അവൻ ആത്മഗതം പറഞ്ഞു.
പെട്ടെന്ന് അരുണിന് എന്തോ വല്ലായ്മ പോലെ തോന്നി.
വയറിൽ നിന്നും നെഞ്ചിലൂടെ തിരമാല കണക്കെ ഉരുണ്ടു പിരണ്ടു വരുന്ന പോലെ.
അവൻ നെഞ്ചു തടവിക്കൊണ്ട് ജാനകിയമ്മയെ തോണ്ടി.
അരുണിന്റെ വെപ്രാളം കണ്ടതും ജാനകിയമ്മ ഒരു പാത്രം വേഗം കയ്യിൽ പിടിച്ചു അവന്റെ വായയ്ക്ക് സമീപം കൊണ്ട് വച്ചു.
പാത്രം വന്ന് നിമിഷങ്ങൾക്കകം തൊണ്ടക്കുഴിയിൽ അനക്കം അറിഞ്ഞതും അരുൺ അതിലേക്ക് കനത്തിൽ ഛർദിച്ചുകൊണ്ടിരുന്നു.
ശ്രീക്കുട്ടി സംഭ്രമത്തോടെ ചാടിയെണീറ്റ് അരുണിന്റെ മുതുകിൽ തടവാൻ തുടങ്ങി.
ഒരു 2, 3 റൗണ്ട് കഴിഞ്ഞതും അരുൺ അവശതയോടെ ബെഡിലേക്ക് അമർന്നു കിടന്നു.
തന്റെ കുടൽമാല മൊത്തം അതിലൂടെ പുറത്തേക്ക് പോയോ എന്ന് അരുണിന് സംശയമായി.
അപ്പോഴും ശ്രീ അവന്റെ മുതുകിൽ തലോടിക്കൊണ്ടിരിക്കുവായിരുന്നു.
ജാനകിയമ്മ പാത്രം കഴുകാനായി പുറത്തേക്ക് എണീറ്റുപോയി.
അരുൺ ക്ഷീണത്തോടെ ബെഡിൽ കിടന്നു.
അവന് തീരെ പറ്റുന്നില്ലായിരുന്നു.
അപ്പോഴാണ് ശ്രീക്കുട്ടി ഷാളിന്റെ അറ്റം കൊണ്ടു അരുണിന്റെ ചുണ്ടിൽ പറ്റിയ ഛർദിലിന്റെ അവശിഷ്ടം തുടച്ചു
💬 Comments
View all comments