0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.2K

നാവിൽ നിന്നും അങ്ങനെ വിളിച്ചു കേൾക്കുവാൻ അവൾ കൊതിച്ചു.

"എന്താ അരുണേട്ടാ? "

"എനിക്കിച്ചിരി വെള്ളം തരാവോ? "

"ഇപ്പൊ തരാം അരുണേട്ടാ "

ശ്രീക്കുട്ടി ഒരു സ്വപ്ന ലോകത്തിലെന്ന പോലെ തലയാട്ടി.

വിശ്വാസം വരാനായി അവൾ ഉള്ളം കയ്യിലൊന്നു പിച്ചി.

"ഹോ സ്വപ്നമല്ല "

അവൾ ആത്മഗതം പറഞ്ഞുകൊണ്ട് കുപ്പിയിലെ മിനറൽ വാട്ടർ ഗ്ലാസ്സിലേക് പകർത്തി.

വെള്ളം നിറച്ച ഗ്ലാസ് പയ്യെ അവന് നീട്ടി.

അരുൺ ആർത്തിയോടെ ആ ഗ്ലാസിലെ വെള്ളം ഒറ്റ വലിക്ക് കാലിയാക്കി.

ഗ്ലാസ്‌ തന്റെ സഹധര്മിണിക്ക് കൈമാറിയ ശേഷം അരുൺ വീണ്ടും കിടന്നു.

ശ്രീക്കുട്ടി ഇപ്പോഴും വിശ്വാസം വരാതെ അവനെ കണ്ണു മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.

"ഹ്മ്മ്മ് എന്തേയ്"

"ഒന്നുല്ല അരുണേട്ടാ"

"വീട്ടിൽ പോകുന്നില്ലേ? "

"മ്‌ച്ചും "ശ്രീ ചുമൽ കൂച്ചി.

"ന്തേ പോകാതെ ? " അരുൺ ചിരിയോടെ ചോദിച്ചു.

"അരുണേട്ടനെ ഒറ്റക്ക് വിട്ടിട്ട് എങ്ങനാ പോകുവാ "

ശ്രീ പതർച്ചയോടെ പറഞ്ഞു.

"സാരമില്ല അമ്മ ഇവിടുണ്ടല്ലോ"

"ഞാനും കൂടി നിന്നോട്ടെ അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടൂല "

ശ്രീക്കുട്ടി പ്രതീക്ഷാനിർഭരമായ മുഖത്തോടെ അരുണിനെ നോക്കി.

അരുൺ പറഞ്ഞു വിടുമോന്ന് അവളിൽ ഒരു  പേടിയുണ്ടായിരുന്നു.

അതുകൊണ്ട് അവളുടെ ഹൃദയം ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു.

"എങ്കിൽ ഇവിടെ നിന്നോ "

അരുൺ സമ്മതമറിയിച്ചതും ശ്രീയ്ക്ക് തുള്ളി ചാടാൻ തോന്നി.

അവളുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തു.

തന്റെ ഭാര്യയുടെ സന്തോഷം കണ്ട് അരുണിന്റെ മനസും നിറഞ്ഞു.

ജാനകിയമ്മ വന്നതും അവൻ സംസാരം മതിയാക്കികൊണ്ട് മിഴികൾ പൂട്ടി വച്ചു കിടന്നു.

അപ്പോഴും അരുണിന്റെ മനസ്

💬 Comments

View all comments