Chapter Title : അർപ്പണം [കപടധാരി]
പരിക്ക് സരമായിരുന്നെങ്കിലും ജീവനു ആപത്തൊന്നും ഉണ്ടായില്ല.2 ആഴ്ചകൾക്ക് ശേഷമാണ് അച്ഛന് ബോധം വന്നത് അമ്മ പോയത് അച്ഛനെ അറിയിച്ചില്ല കാരണം ബോധം വന്നെങ്കിലും അച്ഛൻ കൃത്യമായി ഒന്നും ഓർമയില്ലായിരുന്നു. ഞാൻ മാനസികമായി ആകെ തളർന്നു. അമ്മ പോയി അച്ഛൻ ഈ അവസ്ഥയിൽ ആയി
അങ്ങനെ മാസങ്ങൾ കഴിന്നു അച്ഛന്റെ അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല് ബാങ്കിലെ savings ഒക്കെ കുറഞ്ഞ വരുന്നു അച്ഛന്റെ ബിസിനസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു എനിക്കാണേൽ അതിനെ പറ്റി ഒന്നും അറിയില്ല അച്ഛൻ എവിടെ ഒക്കെയോ സ്ഥലങ്ങൾ വാങ്ങി ഇട്ടിട്ടുണ്ടായിരുന്നു. അച്ഛൻ പഴയ പോലെ ആവാതെ ഒന്നും മുൻപോട്ട് പോകില്ല എന്നാ അവസ്ഥ ആയി. വീട്ടിലെ പ്രേശ്നങ്ങൾ കാരണം കോളേജ് ചേരാനൊന്നും ഞാൻ പോയില്ല.. പിന്നീട് ആവാം എന്ന് കരുതി, അച്ഛനെക്കാൾ വലുതല്ലല്ലോ കോളേജും പടുത്തവും.
മാസങ്ങൾ കഴിഞ്ഞു അച്ഛന്റെ ഓർമ പൂർണമായി തിരിച്ചു വന്നില്ല അങ്ങനെ ഒരു ദിവസം ഡോക്ടർ വന്നു എന്നോട് സംസാരിച്ചു. ഇനി ഇവിടുത്തെ ചികിത്സ കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് തോന്നുന്നിലാ നിങ്ങൾ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളൂ എന്ന്.. അവരും കൈവിട്ട മട്ടായിരുന്നു. അങ്ങനെ അച്ഛനെ വീട്ടിൽ കൊണ്ട് വന്നു അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിംനേം വെച്ചു. സുരേഖ എന്നായിരുന്നു ചേച്ചിയുടെ പേര്. ചേച്ചി എന്നാണ് ഞാൻ വിളിക്കാറ് 1,2 മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നല്ല കൂട്ടായി..
ചേച്ചി വീട്ടിലെ കാര്യങ്ങൾ ഒക്കെ പറയയും ഞാൻ ഞങ്ങളുടെ ആ സന്തോഷകരമായ ജീവിതത്തെ പറ്റി ചേച്ചിയോടും പറഞ്ഞു. ചേച്ചിയുടെ വീട് ഇടുക്കിയിൽ ആയിരുന്നു.. അതുകൊണ്ടു
💬 Comments
View all comments