0%

Chapter Title : അർത്ഥം അഭിരാമം 12 [കബനീനാഥ്]

തുടങ്ങിയിരുന്നു……

"ഇപ്പോൾ ദിവസം നാലഞ്ചു കഴിഞ്ഞു…… വിളിച്ചിട്ടാണേ ആശാനെ കിട്ടുന്നുമില്ല… "

" കാശ് തന്നായിരുന്നോ… ?"

സനോജ് ചോദിച്ചു…

" അതൊക്കെ റെഡിയായിരുന്നു…… പക്ഷേ ഇപ്പോ എനിക്കൊരു വശപ്പിശക് പോലെ… അന്ന് ഞാനിച്ചിരി ഓവറായിരുന്നു…… "

സനോജിന്റെ നടുക്കം പൂർണ്ണമായിരുന്നു……

"ആരെങ്കിലും തൂങ്ങിച്ചത്ത വീട് മാഷിനെന്തിനാന്ന് ചോദിക്കാനുള്ള ബോധം എനിക്കപ്പോ പോയില്ല…….."

അയാൾ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് തിരിഞ്ഞു……

" നീ ഒരൊന്നര കൂടി പറ……."

അയാൾക്കൊപ്പം ബാറിലേക്ക് വീണ്ടും കയറുമ്പോൾ സനോജ് വിയർത്തിരുന്നു…

മാഷ് ഇവിടുണ്ട്… ….!

ഈ ഏരിയായിൽ… ….!

തന്നെ ഇടിച്ചിടാൻ വന്ന സ്ത്രീയുടെ വീടിനടുത്ത്  തന്നെ….....!.

അവന് ചിത്രം വ്യക്തമായിത്തുടങ്ങിയിരുന്നു….....

(തുടരും…….)

💬 Comments

View all comments