0%

Chapter Title : അർത്ഥം അഭിരാമം 2 [കബനീനാഥ്]

ചാഞ്ഞു ....

" സുന്ദരിക്കാര്യം ...."

ഒരു ചിരിയോടെ, ഒരു നിമിഷം ആലോചിച്ച് അവൾ പറഞ്ഞു.

"അമ്മയത് വിട്ടില്ലേ ....?"

" ഏയ് .... നീയാദ്യമായി പറഞ്ഞ കോംപ്ലിമെന്റല്ലേ ..."

" എന്നിട്ടതിന്റെ വില പോലും തരാതെ ചിരിച്ചു തള്ളുകയല്ലേ ചെയ്തത് ....?"

അവൻ കാൽ മുതൽ നെഞ്ചു വരെ പുതപ്പിട്ടു മൂടി ...

" അതു ഞാൻ നിന്നെ ഫൂളാക്കാൻ ....."

അവൾ ഇടം കൈ മുട്ട് ബെഡ്ഡിൽ കുത്തി , കൈപ്പത്തി താങ്ങു കൊടുത്ത് അവനു നേരെ തിരിഞ്ഞു..

" ഫൂൾ ഞാനല്ല ...."

പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു..

"പിന്നെ .....?"

"അത് ഞാൻ നേരത്തെ പറഞ്ഞല്ലോ ....?"

അവളൊന്നും മിണ്ടിയില്ല ....

കുറച്ചു നിമിഷങ്ങൾ കടന്നു പോയി ....

"നീ നേരത്തെ കാര്യമായിട്ടു പറഞ്ഞതാ ....?"

അല്പ നിമിഷം കഴിഞ്ഞ് അതേ കിടപ്പിൽ അവൾ ചോദിച്ചു ...

" എന്റെ പൊന്നമ്മേ .... കിടന്നുറങ്ങാൻ നോക്ക് ...." ശുണ്ഠിയെടുത്ത് അജയ് തല വഴി പുതപ്പിട്ടു മൂടി ...

അവന്റെ പെരുമാറ്റത്തിൽ നേരിയ വിഷമത്തോടെ അവൾ കിടക്കയിലേക്ക് വീണു ...

പുതപ്പെടുത്തവൾ ശരീരം മൂടി....

സൗന്ദര്യത്തെ ആഗ്രഹിക്കാത്ത, അതിനെ പുകഴ്ത്തിപ്പറയുന്നത് ഇഷ്ടപ്പെടാത്ത സ്ത്രീജൻമങ്ങൾ ഇനിയും ഭൂമിയിലവതരിക്കേണ്ട സംഗതിയാണ് ...

അപകടമോ, മരണമോ കൺമുന്നിലുണ്ടെങ്കിലും കണ്ണെഴുതി തീർത്തിട്ടേ , അവളതിനെക്കുറിച്ച് ആലോചിക്കാൻ സാദ്ധ്യതയുള്ളൂ ...

താൻ സുന്ദരിയാണെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അഭിരാമിക്കു തന്നെയാണ്.

സ്കൂളിലെയും കോളേജിലെയും പ്രേമാഭ്യർത്ഥനകളൊക്കെയും അതിനു തെളിവാണ് ....

കൂട്ടുകാരി മുഖേന തനിക്കു കിട്ടിയ ആദ്യത്തെ പ്രേമലേഖനത്തിന്റെ വരികൾ അവൾക്കിപ്പോഴും

💬 Comments

View all comments