0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

സ്കൂട്ടി…"

ഓർമ്മ വന്നതു പോലെ രാജീവ് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

"അപ്പോൾ ഓർമ്മയുണ്ടല്ലേ… ….? "

അനാമിക ചിരിയോടെ ചോദിച്ചു…

അവളുടെ അരിപ്പല്ലുകളും മോണയും അധരങ്ങളും തന്റെ നില തെറ്റിക്കുന്നതറിഞ്ഞ് രാജീവ് ദൃഷ്ടി മാറ്റി…

" അനുമോൾക്കു ഞാൻ തന്ന വാക്കു മറക്കുമോ….....?"

അയാൾ ചിരിച്ചു…

"മോൾക്ക് പതിനെട്ടായാൽ ഞാൻ വണ്ടി വാങ്ങിത്തന്നിരിക്കും……. "

വണ്ടി എന്ന പദം രാജീവ് അല്പം ഊന്നിയാണ് പറഞ്ഞത്..

കാഞ്ചന അയാളെ ഒന്ന് നോക്കിയെങ്കിലും രാജീവത് ഗൗനിച്ചില്ല…

"റ്റു മന്ത്സ്………. "

വിരലുകളാൽ സംഖ്യ ഉയർത്തിപ്പറഞ്ഞ് അനാമിക വീണ്ടും ചിരിച്ചു……

കാഞ്ചന അവളെ ദഹിപ്പിക്കും പോലെ നോക്കി, രാജീവ് കാണാതെ കണ്ണു കാണിച്ചു……

" മറക്കണ്ട… ഞാൻ ഡ്രസ്സ് മാറട്ടെ ….."

പറഞ്ഞിട്ട് അനാമിക അവളുടെ മുറിയിലേക്ക് കയറി…

"എനിക്ക് എന്ന് ഓഫീസിലേക്ക് വരാൻ പറ്റും……?"

സിറ്റൗട്ടിലേക്ക് അയാളെ അനുഗമിക്കുന്നതിനിടയിൽ അവൾ ചോദിച്ചു……

" ഏതായാലും ഇത്രകാലം ആയില്ലേ. എല്ലാമൊന്ന് കെട്ടടങ്ങെട്ടെ… "

" വെറുതെയിരുന്ന് മടുത്തെടാ… …. "

" ഒരു ഷെയർ അതിൽ അവൾക്കുണ്ട്… മാത്രമല്ല, അന്ന് നമ്മളെ കണ്ടു പോയില്ലേ.."

"അതിനു പിന്നീടൊന്നും സംഭവിച്ചില്ലല്ലോ…"

" ഞാൻ പറയാം കാഞ്ചനാ… അത് വരെ നീ കാത്തിരുന്നേ പറ്റൂ… "

അവളൊന്നും മിണ്ടിയില്ല…

" നാല്പത്തിരണ്ടു ലക്ഷം കൊടുത്ത് ഈ വീട് ഞാൻ വാങ്ങിയില്ലേ………. നിന്നെയും മോളേയും ഓർത്തല്ലേ ഞാനീ കടങ്ങളൊക്കെ വലിച്ചു വെച്ചത്……"

രാജീവ് ആ പറഞ്ഞതിന് രണ്ട് അർത്ഥമുണ്ടെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു…

" വീടിപ്പോഴും നിന്റെ പേർക്ക് തന്നെയാണല്ലോ.."

കാഞ്ചന നീരസം മറച്ചുവെച്ചില്ല……

" കേസ് നടക്കുന്ന കാര്യം നിനക്കറിയാമല്ലോ… അവളെ സെറ്റിൽ ചെയ്തിട്ടാവാമെന്ന് ഞാൻ നിനക്ക് വാക്കു തന്നതാണ്…… "

പടികളിറങ്ങാൻ തുനിഞ്ഞ രാജീവ് തിരിഞ്ഞു നിന്ന് പറഞ്ഞു……

കാഞ്ചന എന്തോ പറയാൻ വന്നത് വിഴുങ്ങുന്നത് രാജീവ് കണ്ടു …

അത് ഗൗനിക്കാതെ അയാൾ സെൻസർ അൺലോക്ക് പ്രസ്സ് ചെയ്തു..

അവളുടെ മുഖത്തെ പ്രസാദമില്ലായ്മ മനസ്സിൽ എടുത്തുവെച്ചുകൊണ്ടാണ് രാജീവ് കാറിലേക്ക് കയറിയത്……

ഗേയ്റ്റിനു പുറത്തേക്ക് കാർ നിർത്തി അയാൾ പേഴ്സ് തുറന്നു നോക്കി……

അഞ്ഞൂറിന്റെ ആറ് നോട്ടുകൾ

💬 Comments

View all comments