Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
സംസാരത്തിനിടയ്ക്ക് അറിയാതെ തട്ടിക്കൊണ്ടിരുന്നതാ…"
"അറിയാതെ അവിടെ തന്നെ തട്ടിക്കൊണ്ടിരുന്നത് എന്താന്നാ എന്റെ ചോദ്യം …"
തന്റെ പ്രവൃത്തിയിൽ അവൾ കണ്ടെത്തിയ അസ്വാഭാവികതയെ ചോദ്യം ചെയ്തത് അവനെ ദേഷ്യം പിടിപ്പിച്ചു……
" മതി… കിടന്നുറങ്ങാൻ നോക്ക്… "
അവളെ നെഞ്ചിൽ നിന്നും വലിച്ചുമാറ്റി അവൻ പുതപ്പെടുത്തു പുതച്ചു…
"വല്യ ദേഷ്യക്കാരൻ… "
അഭിരാമിയും തിരിഞ്ഞു കിടന്നു…
"ഇല്ലാത്തത് പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും…………"
പുതപ്പിനുള്ളിൽ കിടന്ന് അവൻ വിളിച്ചു പറഞ്ഞു…
" ചെയ്തതാ ഞാൻ പറഞ്ഞത്…… "
അവളും തിരിച്ചു പറഞ്ഞു……
"ആണോ…?"
അജയ് പെട്ടെന്ന് പുതപ്പു മാറ്റി തിരിഞ്ഞു… എന്നിട്ട് അവളുടെ നിതംബത്തിൽ മൂന്നാലു ഞെക്ക് കൊടുത്തിട്ട് തിരിഞ്ഞു……
"ഇപ്പോൾ ഞാൻ ചെയ്തതാ… പോയി കേസ് കൊട്… "
അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് കയറി..
പിന്നിൽ അമ്മ വായ പൊത്തി ചിരിക്കുന്നത് അവൻ കേട്ടു…
" രാവിലത്തെ ബസ്സിനു ഞാൻ സ്ഥലം വിടും. "
മുഖത്തു നിന്നു മാത്രം പുതപ്പു മാറ്റി അജയ് തിരിഞ്ഞു പറഞ്ഞു…
" ഞാനും വരും…… "
അഭിരാമിയും അവനു നേരെ തിരിഞ്ഞു…
" എന്നാൽ ഞാൻ പോണില്ല… "
" ഞാനും… "
" ഞാൻ കാണാതെ പോകും.."
" ഈ കാട്ടുമൂലയിൽ എന്നെ ഒറ്റയ്ക്കാക്കിയിട്ട് നിനക്ക് പോകാൻ പറ്റുമെങ്കിൽ നീ പൊയ്ക്കോ.."
പറഞ്ഞിട്ട് അഭിരാമി തിരിഞ്ഞു കിടന്നു..
കുറച്ചു നേരം അവന്റെ ഭാഗത്തു നിന്ന് അനക്കമൊന്നും അവൾ കേട്ടില്ല …
അഞ്ചു മിനിറ്റോളം കഴിഞ്ഞ് നിശബ്ദതയിൽ പുതപ്പു വലിയുന്ന ശബ്ദം അവൾ കേട്ടു ..
"അമ്മാ………… "
മന്ത്രണം പോലെ
💬 Comments
View all comments