0%

Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]

വിനയചന്ദ്രനും ചിരിച്ചു……

" നമുക്കിതങ്ങ് ഒഴിവാക്കിയാലോ… ?"

" ബുദ്ധിമുട്ടാണ്…… കുറേക്കാലം പല പല സെന്ററുകളിൽ കിടന്നതാണ്…… "

എസ്.ഐ ഹാൾ ആകമാനം ഒന്ന് വീക്ഷിച്ചു..

അടുക്കും ചിട്ടയുമില്ലാത്ത പുസ്തകങ്ങളും ഷെൽഫും കർട്ടനും സോഫയും ഒരു മദ്യപാനിയുടെ അവസ്ഥ വിളിച്ചറിയിക്കുന്നതായിരുന്നു..

"ആരാ സഹായത്തിന്… ….?"

എസ്. ഐ ചോദിച്ചു.

"ഒരാളുണ്ട്…… പറമ്പിലൊക്കെ പണിക്കു വരുന്നത് അവനാ… ഇപ്പോൾ അവനേയുള്ളൂ സഹായത്തിന്……. "

വിനയചന്ദ്രൻ പറഞ്ഞു..

" സനോജ്……….?"

എസ്. ഐ പുരികമുയർത്തി ചോദിച്ചു……

ഉള്ളിലുണ്ടായ നടുക്കം പുറമേ വരാതിരിക്കാൻ വിനയചന്ദ്രൻ പണിപ്പെട്ടു.

തന്നെക്കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് അയാൾ മുന്നിൽ വന്നിരിക്കുന്നത് എന്ന് വിനയചന്ദ്രന് മനസ്സിലായി..

" അതു തന്നെ ആള് … "

"ഇപ്പോൾ എവിടെപ്പോയി…… …? "

" ഭക്ഷണം വാങ്ങാൻ പോയതാ… "

" ആരാ ശിവരഞ്ജിനി….....?"

എസ്. ഐ യുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു…

ആ ചോദ്യത്തിനു മുൻപിൽ വിനയചന്ദ്രൻ ഒന്നു പകച്ചു …

"അ. തെന്റെ മോള്……… "

ഒന്നു വിക്കിയാണ് വിനയചന്ദ്രൻ പറഞ്ഞത് ..

"കാര്യങ്ങളൊക്കെ അറിയാം, കൂടുതൽ ചോദിച്ചു വിഷമിപ്പിക്കുന്നില്ല… …. "

" ചോദിക്ക് സാറേ… "

വിനയചന്ദ്രൻ പോയ ധൈര്യം തിരികെ പിടിച്ചു…

"മോൾ വിളിക്കാറുണ്ടോ… ….?"

ഒരു മിന്നൽ വിനയചന്ദ്രന്റെ ഹൃദയത്തിലൂടെ പാഞ്ഞു പോയി…

അയാൾ പെട്ടെന്നു തന്നെ തന്റെ മനോനില തിരികെ പിടിച്ചു …

"വല്ല കാലത്തും… കഴിഞ്ഞ ദിവസം വിളിച്ചത് ഒരുപാട് കാലം കൂടിയാ… …. "

" ഉം… "

ഒന്നിരുത്തി മൂളിയിട്ട് എസ്.ഐ എഴുന്നേറ്റു

"ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…… "

വിനയചന്ദ്രൻ എഴുന്നേൽക്കാനായി ഭാവിച്ചെങ്കിലും സുനിൽ അയാളെ തടഞ്ഞു……

" വേണ്ട…… ഞങ്ങളിറങ്ങുന്നു …"

വാതിൽ കടന്ന് പൊലീസുകാർ ഇറങ്ങി..

വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു…

വെള്ളം ചേർത്ത് ഒറ്റ വലി വലിച്ച ശേഷം ചൂരൽക്കസേരയിലേക്കു ചാരി മിഴികളടച്ചു……

പൊലീസിന്റെ സൈബർ വിംഗ് പണി തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലായി …

വളരെ കുറച്ചു സമയം മാത്രമേ തന്റെ മുന്നിലുള്ളൂ… ….

മുറിവേറ്റ

💬 Comments

View all comments