Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]
വരി പാടി പാട്ടുതീർന്നു……
അടുത്ത പാട്ടു തുടങ്ങി…
" റാ.. റാ. റാ റാമയ്യാ……........."
സൺ ടി.വിയിൽ പണ്ടെങ്ങോ ഈ പാട്ട് കേട്ടിട്ടുള്ളത് അജയ് ഓർത്തു…
സ്റ്റിയറിംഗ് വീലിൽ താളമടിച്ചാണ് സെൽവൻ ഡ്രൈവ് ചെയ്യുന്നത് …
എതിരെ വരുന്ന വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ഓവർടേക്ക് ചെയ്തയാൾ കയറുന്നതു കണ്ട് ചില സമയങ്ങളിൽ അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു..
" അയാളോട് പതിയെ പോകാൻ പറയെടാ… "
"അണ്ണാ……. "
അജയ് വിളിച്ചു..
"ന്നാ തമ്പീ… തലൈവരുടെ ജയിലർ പാത്താച്ചാ… ?"
"ഇല്ല.."
"പാക്കവേണ്ടിയേ പടം… "
അയാൾ വിരലുയർത്തി സൂപ്പർ എന്നയർത്ഥത്തിൽ കാണിച്ചു.
അയാളെന്തെങ്കിലും കാണിക്കട്ടെ എന്നു കരുതി അവൻ പിന്നെ മിണ്ടിയില്ല…
മാട്ടുപ്പെട്ടിയെത്തിയപ്പോൾ അയാൾ അവരെ ചായ കുടിക്കാൻ ക്ഷണിച്ചു……
അജയ് യും അഭിരാമിയും അയാളോടൊപ്പം ഇറങ്ങി ചായ കുടിച്ചു …
ചായയുടെ പൈസ കൊടുത്തത് അജയ് ആണ്… അയാൾ വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.
തിരികെ വണ്ടിയിൽ കയറാൻ നേരം അഭിരാമി അവനോടു പറഞ്ഞു …
"എനിക്കൊരു സാധനം വാങ്ങണം… "
"എന്താ ….? "
" നീ വാ………. "
അടുത്തുള്ള ഫാൻസി കടയിലേക്ക് അവൾ അവനേയും കൂട്ടി കയറി…
ഹീലില്ലാത്ത ഒരു ചെരുപ്പ് അവൾ തിരഞ്ഞെടുക്കുന്നതു കണ്ട് അജയ് ചിരിയോടെ നിന്നു…
പണം കൊടുത്ത് അവർ കടയിൽ നിന്നും ഇറങ്ങി..
" എന്തുപറ്റി………?"
കാറിലേക്ക് കയറുമ്പോൾ അവൻ ചോദിച്ചു…
"നിനക്ക് ഞാൻ ഹീലുള്ളത് ഇടുന്നത് ഇഷ്ടമല്ലല്ലോ… "
" അതുകൊണ്ടാണോ..?"
"അതു തന്നെ കാര്യം… "
അവൾ സീറ്റിലേക്കിരുന്നു…
വണ്ടി വീണ്ടും ഓടിത്തുടങ്ങി.. രജനിയുടെ പാട്ടുകളും കൂടെ ഓടിത്തുടങ്ങി…
സെൽവൻ താളത്തിൽ വണ്ടി ഓടിച്ചു തുടങ്ങി …
അജയ് ഹെഡ്റെസ്റ്റിലേക്ക് തല ചായ്ച്ചു..
നാലു ദിവസം മുൻപു വരെ ഇങ്ങനെയൊരു യാത്രയുടെ കാര്യം തന്റെ മനസ്സിന്റെ കോണിൽ പോലും ഉണ്ടായിരുന്നതല്ലെന്ന് അവനോർത്തു……
അഭിരാമി പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി..
"എന്താ ഒരു ആലോചന…… …? "
"നമ്മൾ പ്രതീക്ഷിക്കാത്തതല്ലേ അമ്മാ സംഭവിക്കുന്നത്…… ?"
അവളതിനു മറുപടി പറഞ്ഞില്ല…
കാർ നല്ല വേഗത്തിലായിരുന്നു…
"അമ്മയ്ക്ക് പേടിയുണ്ടോ… ?"
💬 Comments
View all comments