Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
ഈ പരിസരവും അരുവിയും തന്റെ സ്വപ്നങ്ങളിലല്ല, ജീവിതത്തിൽ സംഭവിച്ചതു തന്നെയാണെന്ന് അജയ് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
"അമ്മാ…… "
അവൻ പുഞ്ചിരിയോടെ അവളെ വിളിച്ചു……
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി… ….
"ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ..?"
അഭിരാമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി…
"മ..മ. മഗല്ലനല്ലേ… ….?"
അവൾ സംശയത്തോടെ ചോദിച്ചു……….
" അതേ… …. അപ്പോൾ വട്ടവട ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ……. ? "
അവന്റെ മുഖത്തു നിന്നും പുഞ്ചിരി അകന്നില്ല…….
"നീ പോടാ… …. "
അവന്റെ നെഞ്ചിൽ ഒരിടി കൊടുത്ത് അവൾ രണ്ടു ചുവട് മുന്നോട്ടു വെച്ചു……
അവൻ രണ്ടു ചാട്ടത്തിന് അവളുടെ മുന്നിൽക്കയറി നിന്നു…
" പറഞ്ഞിട്ടു പോയാൽ മതി… "
"അജൂ.. തമാശ കള.."
അവൾ ദേഷ്യപ്പെട്ടു……
മറുപടിയായി അവൻ അവളെയും വലിച്ചു കൊണ്ട് , നാലു പറമ്പുകൾ താഴേക്ക് പറന്നിറങ്ങി…
വെള്ളച്ചാട്ടത്തിന്റെ അലകൾ അവരുടെ ദേഹത്തേക്ക് പാളി വീണുകൊണ്ടിരുന്നു……
അവളുടെ മുന്നിൽ നിന്ന് , അജയ് ദൂരെ മൊട്ടക്കുന്നുകളിലേക്ക് വിരൽ ചൂണ്ടി…
"ഓർമ്മയുണ്ടോ ആ സ്ഥലം…… ?"
ക്ഷീണിതനായിരുന്നുവെങ്കിലും സുരേഷ് ഗോപി സ്റ്റൈലിൽ ആണ് അവനത് ചോദിച്ചത്…….....
അഭിരാമി മിഴികൾ കൊണ്ട് ചുറ്റും പരതുന്നത് കണ്ട്, അവൻ അവളുടെ പിന്നിലേക്ക് ചെന്നു..
അവളെ കൈ ചുറ്റി നെഞ്ചിലേക്ക് ചേർത്തു കൊണ്ട് , അവനവളുടെ ചെവിയിൽ മന്ത്രിച്ചു..
"ഈ കോടമഞ്ഞിനപ്പുറം മനോഹരമായ ഒരു ലോകമുണ്ടമ്മാ …. ഒരു നാൾ പ്രകാശം പരക്കും……. "
പറഞ്ഞു പൂർത്തിയാക്കും മുൻപേ , അജയ് വിങ്ങിപ്പൊട്ടി അവളെ പുണർന്നു കരഞ്ഞു.
തങ്ങൾ നിൽക്കുന്നത് , വട്ടവടയിലാണെന്ന് തിരിച്ചറിഞ്ഞ
💬 Comments
View all comments