0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

അവൻ മൂളി… ….

"നീ ഉറങ്ങിയില്ലേ… ….?"

കോട്ടുവായ ഇട്ടുകൊണ്ട് അവൾ ചോദിച്ചു……

" ഉണർന്നതേയുള്ളൂ… …."

"എന്താ ഇത്ര ആലോചന…… ?"

അവളുടെ ചടുലമായ സംസാരത്തിൽ നിന്ന് പനി വിട്ടുമാറിയിട്ടുണ്ടെന്ന് അവന് മനസ്സിലായി.

"ആലോചിക്കാനാണോ ഇല്ലാത്തത് അമ്മാ… "

അവൾ മിണ്ടാതെ കിടന്നു……

അവനരികിലേക്ക് ചേർന്ന്, അവന്റെ ചെവിക്കു നേരെ മുഖം വരത്തക്ക വിധം അവൾ കിടപ്പു ക്രമീകരിച്ചു…

പുതപ്പിനകത്തു കൂടെ അവളവന്റെ നെഞ്ചിൽ വലം കൈ എടുത്തു ചുറ്റി……

"അജൂട്ടാ… "

" പറയമ്മാ… "

"എന്റെ മകനായി പിറന്നതു കൊണ്ടല്ലേടാ , നിനക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്…… ?"

"പിന്നല്ലാതെ… അല്ലെങ്കിൽ ഞാനിപ്പോൾ കുറഞ്ഞത് തൃശ്ശൂർ എം.പി എങ്കിലും ആയേനേ… "

മനസ്സിൽ വിഷമമുണ്ടെങ്കിലും അവനത് മറയ്ക്കുകയാണെന്ന് അഭിരാമിക്ക് തോന്നി…

" നീ കളിയെടുക്കാതെ, കാര്യം പറ.."

"എന്റമ്മേ… "

അജയ് അവൾക്കു നേരെ തിരിഞ്ഞു…

"അമ്മ ആന പാറിപ്പോയ കാര്യം പറ… "

അവൻ ദേഷ്യപ്പെട്ടു……

അജയ് യുടെ സംസാരംകേട്ട് അവൾക്ക് ചിരി വന്നു……

" നീയീ തർക്കുത്തരവും കോമഡിയുമൊക്കെ എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് … ?"

"അതൊക്കെ അങ്ങ് വന്നു പോകുന്നതല്ലേ… "

അവനും ചിരിച്ചു……

"ഇനി പറ , നീയെന്താ ആലോചിച്ചത് -..?"

അഭിരാമി ഗൗരവത്തിലായി……

" നാട്ടിൽ പോകുന്ന കാര്യം…… "

" എന്ന് ..?"

"ഇന്നിനി പറ്റില്ലല്ലോ… …. നാളെ… "

" വിനയേട്ടൻ ….? "

" അയാളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്.."

അഭിരാമി നിശബ്ദയായി …

"ആയുസ്സിന്റെ ബലം കൊണ്ട്‌ രക്ഷപ്പെട്ടതാ… ഇനിയും

💬 Comments

View all comments