Chapter Title : അരുന്ധതി വർമ്മ IPS [ആദിത്യൻ മേനോൻ]
അഭിയുടെ ചോദ്യം കേട്ടത് ..
ആദ്യം പാസ് ആകു എന്നിട്ടു ചോദിക്ക് അപ്പൊ മമ്മി പറഞ്ഞു തരാം ..
ചിരിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് പോയി
അഭി: "ആ നോക്കിക്കോ.... ഞാൻ തന്നെ ആകും ക്ലാസ്സിൽ ഫസ്റ്റ് എന്നിട്ട് ഈ അഭി ഒരു വരവ് വരും...."
മമ്മി പോകുന്നത് നോക്കി ബ്ലാങ്കറ്റ് എടുത്തു തല വഴി മൂടുമ്പോ ഞാൻ വീരവാദം മുഴക്കി. ഇതിപ്പോ തന്നെ എഴുന്നേറ്റു ചുമ്മാ കുത്തിയിരിക്കാൻ എനിക്ക് തീരെ താല്പര്യം തോന്നാതെ ഇരുന്നത് കൊണ്ട് കുറച്ചു നേരം കൂടി ഉറങ്ങിക്കളയാം എന്ന് ഞാൻ തീരുമാനിച്ചു. ഇനി എന്തായാലൂംമ് സിന്ധു ആന്റിയുടെ കെട്ടിയോൻ പാട്ടി ഉള്ള കംപ്ലൈന്റ്റ് ഒക്കെ കേട്ട് പത്രം വായനയും കഴിഞ്ഞേ മമ്മി ഇങ്ങെത്തുള്ളു. അത് വരെ ഉറക്കം...ഇനി അഥവാ മമ്മിക്ക് എന്തെങ്കിലും സ്നേഹം തോന്നി വന്നാൽ.......ഹ്മ്മ്
പുറത്തു മഴ ഒന്നും കൂടെ കനത്തു നല്ല കാറ്റും ഉണ്ട്...
അടുക്കളയിലേക്ക് കയറിയ സിന്ധു തന്റെ സ്പെഷ്യൽ വറുത്ത കാപ്പിക്കുരു ഇട്ട ഒരു കോഫിക്ക് വേണ്ടി ഉള്ള പരിപാടികൾ തുടങ്ങി. സിന്ധുവിന്റെ എന്തോ ഒരു പൊടിക്കൈ ആണത്. നാട്ടിൽ എന്തിൽ ആനന്ദ് വരെ ആ കോഫിക്ക് പ്രത്യേക അഡിക്റ്റ് ആണ്. അരുന്ധത്തിയുടെയും അഭിയുടെയും ദിവസം തുടങ്ങുന്നത് തന്നെ സിന്ധുവിന്റെ കോഫിയുലൂടെ ആണ് ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്ന അന്ന് മുതൽ. ഈ സിന്ധുവിനെ ഇവിടേക്ക് ഏർപ്പാടാക്കിയത് തൊട്ടപ്പുറത്തെ വീട്ടിൽ ഉള്ള ജാനകി ആന്റി ആണ്. അവർക്ക് ഒരു 80 വയസ്സ് അടുത്ത് കാണും, ഭർത്താവു ഒരു റിട്ടയേർഡ് തഹസിൽദാർ ആണ്. ഒരു സാധു
💬 Comments
View all comments