Chapter Title : അരുണിമ 5 [Tom27]
ആഗ്രഹങ്ങളെക്കുറിച്ച് ആരോടും മറുപടി പറയേണ്ടതില്ലെന്ന്.
അങ്ങനെ ആ ദിവസം കടന്ന് പോയി,
പിന്നെ വന്ന ഞായറാഴ്ച, നിഖിൽ ഷോപ്പിലേക്ക് രാവിലെ തന്നെ ഇറങ്ങി.
ഞായറാഴ്ച രാവിലെ നിഖിൽ ഷോപ്പിലേക്ക് ഇറങ്ങിയതിനു പിന്നാലെ അരുണിമ ടോണിയെ വിളിച്ചു.
“ടോണി, നീ റെഡിയാണോ? നമുക്ക് മാളിൽ പോകണ്ടേ? കുറച്ചു ഷോപ്പിഗ് ഉണ്ടായിരുന്നു ”
“ആയി. നീ റെഡിയായോ?”
“ദാ, ഇപ്പോൾ വരാം.”
അരുണിമ കണ്ണാടിക്കു മുന്നിൽ അവസാനമായി ഒന്നു നോക്കി. ചെറിയ വെള്ള പാവാടയും ചുവന്ന ക്രോപ്പ് ടോപ്പുമായിരുന്നു അവളുടെ വേഷം. നീളമുള്ള മുടി അഴിച്ചിട്ടിരുന്നു. ചെറിയൊരു മാലയും കമ്മലും കൂടി ധരിച്ചപ്പോൾ അവളുടെ ലുക്ക് കൂടുതൽ മനോഹരമായി. അവൾക്ക് ആ വേഷത്തിൽ നല്ല ആത്മവിശ്വാസം തോന്നി.
താഴെയെത്തിയ ടോണി അവളെ കണ്ടപ്പോൾ ഒരു നിമിഷം മിണ്ടാതായി.
“എന്താടാ, ഇങ്ങനെ നോക്കുന്നത്?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒന്നുമില്ല. ഇന്നത്തെ നിന്റെ വേഷം കൊള്ളാം.”
“കൊള്ളാമെന്നോ? അത്രയേ ഉള്ളൂ?”
“വളരെ നന്നായിട്ടുണ്ട്, മാഡം!
അവന്റെ മറുപടി കേട്ട് അരുണിമ പൊട്ടിച്ചിരിച്ചു.
“അങ്ങനെ പറ. എന്നാൽ വാ, പോകാം.”
മാളിലെത്തിയ അവർ ആദ്യം കയറിയത് ഒരു വലിയ വസ്ത്രക്കടയിലേക്കായിരുന്നു. പല നിറങ്ങളിലുള്ള ടോപ്പുകളും സ്കർട്ടുകളും ഡ്രസ്സുകളും നിരനിരയായി തൂക്കിയിട്ടിരുന്നു.
അരുണിമ ഓരോ വസ്ത്രവും ശ്രദ്ധയോടെ നോക്കി.
“ടോണി, എനിക്ക് കുറച്ച് വ്യത്യസ്തമായ വസ്ത്രങ്ങൾ നോക്കണം. എപ്പോഴും ഒരേ സ്റ്റൈൽ തന്നെ ധരിച്ച് എനിക്ക് മടുത്തു.”
“നിനക്ക് ഇഷ്ടമുള്ളത് നോക്ക്. ഞാൻ സഹായിക്കാം.”
അവൾ ആദ്യം ഒരു കറുത്ത സ്ലീവ്ലെസ് ടോപ്പും അതിനൊത്ത ഒരു സ്കർട്ടും തിരഞ്ഞെടുത്തു.
പിന്നെ ബർഗണ്ടി നിറത്തിലുള്ള ഒരു ഫിറ്റഡ്
💬 Comments
View all comments