Chapter Title : അരുണിന്റെ പ്രയാണം [Shamna Sajida]
ഇടും. ലേഡീസ് ട്രയൽ റൂമിലോട്ട് എനിക്ക് വരാൻ പറ്റില്ലല്ലോ
ലച്ചു : അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. നിങ്ങള് ആ ടോപ്പ് ഇങ്ങ് താ മനുഷ്യ
ഞാന് അത് അവൾക്കു കൊടുത്തു
ലച്ചു : ടോപ്പ് മാത്രം ഇട്ടു നോക്കിയ ചേച്ചിക്ക് ചേരുമോ എന്ന് അറിയാൻ പറ്റില്ല. ബോട്ടം എന്തെങ്കിലും സെലക്ട് ചെയ്യണം
ഞാൻ : ബോട്ടമോ, അതെന്താ
ലച്ചു : ഓഹ് , ബോട്ടം എന്ന് പറഞ്ഞാൽ അടിയിൽ ഇടുന്നത്. നിങ്ങള് പാൻറ് ഇടുന്നത് പോലെ
ഞാൻ : ഓഹ് ഓക്കേ
ലച്ചു : ഇങ്ങോട്ട് വാ, ഇവിടെയാണ് അതിൻറെ സെക്ഷൻ,
ഞാൻ : ആഹ് , നീ തന്നെ ഒന്ന് ഈ ടോപ്പിന് മാച്ച് ആകുന്ന തരത്തിൽ എന്തേലും ഒക്കെ എടുക്ക്.
പെട്ടെന്നാണ് ലച്ചുവിന്റെ ഫോണിലോട്ട് ഒരു കോൾ വരുന്നത് അവൾ അത് അറ്റൻഡ് ചെയ്തു.
ലച്ചു : ആഹ് ശരൺഏട്ടാ, ഞങ്ങൾ ഇവിടെ ലുലുവിൽ ഷോപ്പിംഗിനു വന്നതാണ്...... ഓഹ്....അതെയോ....എങ്കിൽ ഞാനിപ്പോൾ അങ്ങോട്ട് വരാം..... ഓക്കെ
ഞാൻ : എന്തെടി ? അവൻ എന്തിനാ വിളിച്ചേ?
ലച്ചു : അക്കൗണ്ട്സിലെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. എനിക്കിപ്പോ കമ്പനി വരെ പോകണം , നമുക്കൊരു കാര്യം ചെയ്യാം നിങ്ങൾ ഇപ്പോൾ ഈ ടോപ്പ് ബില്ലാക്കിയിട്ട് വാ, എന്നിട്ട് എന്നെ കമ്പനിയിലെ ട്രോപ്പ് ചെയ്യ്,
ഞാൻ : അപ്പോ ഇത് പാകമാണോന്ന് നോക്കണ്ടേ?
ലച്ചു : അത് വീട്ടിലെത്തിയിട്ട് ചേട്ടൻ ട്രൈ ചെയ്യു. എന്നിട്ട് പാകമാകുന്നില്ലെങ്കിൽ നമുക്ക് ഇത് റീപ്ലേസ് ചെയ്യാം
ഞാൻ : ഓക്കേ, എങ്കിൽ
💬 Comments
View all comments