Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]
മുൻപ് ആഹാരം കഴിച്ചത് കൊണ്ട് അവൾക്കു തീരെ വിശപ്പ് തോന്നുന്നില്ല.. നന്ദൂട്ടൻ ഇപ്പൊ വയറു നിറച്ച് അമ്മിഞ്ഞ കുടിച്ചതല്ലെ ഉള്ളു.. അവൻ ഉറങ്ങിക്കോട്ടെ.. ഇടക്കെണീറ്റാൽ ഒന്നുകൂടെ അമ്മിഞ്ഞ കൊടുക്കാം..
ട്രെയിൻ ഇടക്കൊക്കെ പിടിച്ചിടുന്നുണ്ട്.. നന്നേ ലേറ്റ് ആണ്.. ഹോസൂർ സ്റ്റേഷനിൽ നിന്നും നീങ്ങിതുടങ്ങി.. ജനാലയിലൂടെ അവൾ ബോർഡ് വായിച്ചു.. അപ്പോളും അവരുടെ കോച്ച് കാലിയാണ്.. അങ്ങേ തലക്കൽ ഏതോ തമിഴ് ഫാമിലി ആണെന്ന് തോന്നുന്നു..
നല്ല ക്ഷീണം കണ്ണടയും പോലെ.. അവളുടെ കണ്ണുകൾ ഉറക്കത്തിന്റെ പാരാവശ്യത്തിൽ തത്തികളിച്ചു..
എതിർ സീറ്റിൽ ഇരുന്നു മദ്യപിക്കുന്ന സെബാസ്റ്റ്യനെ നോക്കി അവൾ ഉറക്കത്തിന്റെ ചടവിൽ പറഞ്ഞു.. "അങ്കിളേ ഞാൻ ഒന്ന് മയങ്ങിക്കോട്ടെ.. നല്ല ക്ഷീണം, നന്ദൂട്ടൻ മേളിൽ കിടക്കുവാ"..
"ഹാ മോള് കിടന്നോ.. വല്ലോം കഴിച്ചോ?" അയാൾ തിരക്കി..
"ഹാ കേറുമ്പോ ഞങ്ങൾ കഴിച്ചിരുന്നു.. വിശപ്പില്ലിപ്പൊ"
"ശരി ന്നാ നീ കിടന്നോ കൊച്ചേ.. ഞാൻ ഈ ട്യൂബ് ഓഫ് ചെയ്യാം എനിക്ക് ചെറിയ വെട്ടം മതി.."അയാൾ ട്യൂബ് ലൈറ്റ് ഓഫ് ചെയ്തു, അല്പം വെളിച്ചം കുറഞ്ഞ ഒരു നീല ലൈറ്റ് ഓണാക്കി..
"ഓക്കേ അല്ലെ .."
അവളൊന്നു പുഞ്ചിരിച്ചു.. അരണ്ട വെളിച്ചമാണെങ്കിലും വ്യക്തമായി കാണാം.. അവൾ മെല്ലെ തലാണയിലേക്ക് ഉരസി നീങ്ങി സീറ്റിൽ നീണ്ട് നിവർന്നു കിടന്നു.. നല്ല ക്ഷീണം കാരണം കണ്ണിനു മീതെ കൈവെച്ചു അവൾ മയങ്ങി..
💬 Comments
View all comments