Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]
കണ്ണോടിച്ചു, കൂടെ അശ്വതിയും..
നന്നേ പിറകിൽ സ്ലീപ്പർ കോച്ചുകൾക്കും പിറകിലായിയാണ് അവളുടെ കോച്ച്.. അതിനു തൊട്ടു പിറകിൽ വികലാംഗർക്കുള്ള ഡിസ്സേബിൽഡ് കോച്ച് ആണ്.. അതും രണ്ടു വരി മാത്രം ഒഴിച്ച് ബാക്കി മുഴുവൻ മെയിൽ വാനായി കമ്പി വലയിട്ട് തിരിച്ചിരിക്കുന്നു.. ആ കോച്ചിന് പിറകിൽ പാർസൽ വാനും, ഗാർഡ് റൂമും..
വെള്ളം കുടിച്ച് കുപ്പി തിരികെ നൽകി ബാഗുമെടുത്തു ഗോപു കോച്ചിനുള്ളിൽ കയറി.. കേറി നോക്കിയപ്പോൾ അവർക്കു മനസിലായി അവരുടെ കോച്ച് പ്രത്യേകമാണെന്ന്, സ്ലീപ്പർ കോച്ചിലേക്കുള്ള വഴി ഷട്ടർ ഇട്ട് ലോക്ക് ചെയ്തിരിക്കുന്നു.. വാതിൽക്കൽ നിന്ന് അവർ ശീതീകരിച്ച അറിയിലേക്ക് കടക്കാനുള്ള വാതിൽ തള്ളി തുറന്നു..
ഗോപു സൈഡിലെ സീറ്റ് നമ്പർ നോക്കി 01..02..03...
"അശ്വതീ നമ്മൾ ഈ കോച്ചിന്റെ പിറകിലത്തെ ഡോറിലൂടെയായിരുന്നു കയറേണ്ടിയിരുന്നത്.."
"ദ് സാരില്യ ഏട്ടാ... ദിലെ ങ്ങു പോയാൽ പോരെ.." അവൾ അവനെ സമാധാനിപ്പിച്ചു..
ട്രോളി ബാഗ് മുന്നിലുരുട്ടി അവൻ മെല്ലെ പിന്നിലേക്ക് നടന്നു..
അവർ കോച്ചിന്റെ എതിരറ്റത്തെത്തി..
"64"
പിന്നിലെ ഡോറിൽ നിന്നും ആദ്യത്തെ വരിയിലെ വലതു വശത്തായുള്ള ലോങ്ങ് സീറ്റ്..
ഉള്ളിലേക്ക് കയറിയ ഗോപു ട്രോളി ബാഗ് ചരിച്ചുതറയിൽ കിടത്തിയിട്ടു സീറിനടിയിലേക്ക് ഉന്തി കയറ്റി.. അവനെണീറ്റ്, തോളിൽ നിന്നും, സീറ്റിൽ വച്ച ബാഗ് പൊക്കി എതിർവശത്തുള്ള അപ്പർ ബർത്തിൽ വെച്ചു.. പിന്നിൽ അശ്വതി വഴിയിൽ തന്നെ നിന്നു തന്റെ ഗോപുയേട്ടന് ബാഗുകളൊക്കെ ഒതുക്കാൻ..
"ഹാവൂ" നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ എതിർ സീറ്റിൽ ഇരുന്നു.. പുഞ്ചിരിച്ചു കൊണ്ട് അശ്വതി ഉള്ളിലേക്ക് കയറി തന്റെ സീറ്റിൽ ഇരുന്നു.. കിടക്കാനുള്ള തലയിണയും ബ്ലാങ്കെടറ്റും മുൻകൂട്ടി കൊണ്ട് വയ്ച്ചിരുന്നു...
"ക്ഷീണിച്ചോ ഏട്ടാ?" അവൾ വിഷമ ഭാവത്തിൽ ഗോപുവിന്റെ നെറുകയിലൂടെ തലോടിക്കൊണ്ട് ചോദിച്ചു..
"ഹേയ് സാരമില്ല.." അവൻ വീണ്ടും വെള്ളകുപ്പിയും എടുത്ത് എണിറ്റു.. ഒരു കൈ കൊണ്ട് സീറ്റിൽ ബ്ലാങ്കറ്റ് നിവർത്തിയിട്ട് തന്റെ തോളിൽ ഉറങ്ങിക്കിടന്ന നന്ദുവിനെ അവൾ അതിൽ കിടത്തി.. തന്റെ ഹാൻഡ്‌ബാഗ് അവന്റെ തലക്കൽ വെച്ച്, അവളും എണീറ്റു..
അവർ രണ്ടാളും സീറ്റിനരികിൽ തന്നെ പുറത്തേക്കുള്ള ഡോറിനടുത്തേക്ക് നീങ്ങി..
"കോച്ചിൽ ആരൂല്ല്യ, ല്ലേട്ടാ" അവൾ
💬 Comments
View all comments