0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.4K

സീറ്റ്‌ നമ്പർ നോക്കി 01..02..03...

"അശ്വതീ നമ്മൾ ഈ കോച്ചിന്റെ പിറകിലത്തെ ഡോറിലൂടെയായിരുന്നു കയറേണ്ടിയിരുന്നത്.."

"ദ് സാരില്യ ഏട്ടാ... ദിലെ ങ്ങു പോയാൽ പോരെ.." അവൾ അവനെ സമാധാനിപ്പിച്ചു..

ട്രോളി ബാഗ് മുന്നിലുരുട്ടി അവൻ മെല്ലെ പിന്നിലേക്ക് നടന്നു..

അവർ കോച്ചിന്റെ എതിരറ്റത്തെത്തി..

"64"

പിന്നിലെ ഡോറിൽ നിന്നും ആദ്യത്തെ വരിയിലെ വലതു വശത്തായുള്ള ലോങ്ങ്‌ സീറ്റ്‌..

ഉള്ളിലേക്ക് കയറിയ ഗോപു ട്രോളി ബാഗ് ചരിച്ചുതറയിൽ കിടത്തിയിട്ടു സീറിനടിയിലേക്ക് ഉന്തി കയറ്റി.. അവനെണീറ്റ്, തോളിൽ നിന്നും, സീറ്റിൽ വച്ച ബാഗ് പൊക്കി എതിർവശത്തുള്ള അപ്പർ ബർത്തിൽ വെച്ചു.. പിന്നിൽ അശ്വതി വഴിയിൽ തന്നെ നിന്നു തന്റെ ഗോപുയേട്ടന് ബാഗുകളൊക്കെ ഒതുക്കാൻ..

"ഹാവൂ" നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ എതിർ സീറ്റിൽ ഇരുന്നു.. പുഞ്ചിരിച്ചു കൊണ്ട് അശ്വതി ഉള്ളിലേക്ക് കയറി തന്റെ സീറ്റിൽ ഇരുന്നു.. കിടക്കാനുള്ള തലയിണയും ബ്ലാങ്കെടറ്റും മുൻകൂട്ടി കൊണ്ട് വയ്ച്ചിരുന്നു...

"ക്ഷീണിച്ചോ ഏട്ടാ?" അവൾ വിഷമ ഭാവത്തിൽ ഗോപുവിന്റെ നെറുകയിലൂടെ തലോടിക്കൊണ്ട് ചോദിച്ചു..

"ഹേയ് സാരമില്ല.." അവൻ വീണ്ടും വെള്ളകുപ്പിയും എടുത്ത് എണിറ്റു.. ഒരു കൈ കൊണ്ട് സീറ്റിൽ ബ്ലാങ്കറ്റ് നിവർത്തിയിട്ട് തന്റെ തോളിൽ ഉറങ്ങിക്കിടന്ന നന്ദുവിനെ അവൾ അതിൽ കിടത്തി.. തന്റെ ഹാൻഡ്‌ബാഗ് അവന്റെ തലക്കൽ വെച്ച്, അവളും എണീറ്റു..

അവർ രണ്ടാളും സീറ്റിനരികിൽ തന്നെ പുറത്തേക്കുള്ള ഡോറിനടുത്തേക്ക് നീങ്ങി..

"കോച്ചിൽ ആരൂല്ല്യ, ല്ലേട്ടാ" അവൾ പിന്നിൽ നിന്നും പറഞ്ഞു..

"ഉം" ഒന്ന് മൂളി, ഒരു കവിൾ വെള്ളം വായിലാക്കി അവൻ ഡോർ തുറന്നു.. തണുത്ത ആ മുറിയിലേക്ക് പുറത്തെ ചൂട് തള്ളിക്കേറി.. അവർ

💬 Comments

View all comments