0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]

Author : Achayan Read All Parts 1.3K

കയറിയിറങ്ങി, ഈറനണിഞ്ഞ കണ്ണുകളോടെ വിശ്വാസം വരാതെ അവൾ ലക്ഷ്മിയമ്മയെ നോക്കി

.. ഇന്നു മുതൽ നീ എന്റെ മോളാ ഞങ്ങളുടെ വീടിന്റെ നിലവിളക്ക്..

കണ്ണു നിറഞ്ഞു നിൽക്കുന്ന അച്ഛനേയും അമ്മയെയും നോക്കി അവൾ ലക്ഷിയമ്മയുടെ കൈകൾ ചേർത്ത് വിതുമ്പി................................

.. അമ്മേ അമ്മേ..

.. എന്താ ചേച്ചി.. അമ്മയും അച്ഛനും പുറത്തു പോയതാ..

.. ഓ മഹാൻ ഇവിടെ ഉണ്ടായിരുന്നോ.. നിനക്ക് കൂടെ പോകായിരുന്നില്ലേ അന്തസ്സ് കൂടിയേനെ..

.. എങ്ങോട്ട് പോകാൻ അവരെവിടെയാ പോയതെന്ന് എനിക്കറിയില്ല..

..ഓഹോ, അപ്പൊ എല്ലാരും കൂടി എന്നെ പൊട്ടിയാക്കാ അല്ലെ..

.. ചേച്ചി എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത്..

.. ആടാ നിനക്കിപ്പോ അങ്ങിനെ പലതും തോന്നും, എന്ത് തന്നിട്ടാടാ അവൾ നിന്നെ മയക്കിയത്..

.. ആര്..

.. നിന്റെ കെട്ടിലമ്മ,, നിനക്ക് വേണ്ടി അമ്മയും അച്ഛനും പെണ്ണ് കാണാൻ പോയില്ലേ ആ അറുവാണിച്ചി..

.. ചേച്ചി എന്താ പറയുന്നത് എനിക്ക്, എനിക്ക് മനസ്സിലാകുന്നില്ല..

.. പൊട്ടനെ പോലെ അഭിനയിക്കാ നീ എന്റെ മുന്നിൽ..

.. ചേച്ചി കാര്യം എന്താണെന്നു വെച്ചാൽ തുറന്നു പറ..

.. അച്ചനും അമ്മയും ആ സുന്ദരി കോതയെ നിനക്ക് വേണ്ടി ഉറപ്പിക്കാൻ പോയേക്കുവാ മനുഷ്യനെ നാണം കെടുത്താൻ, വേറെ ആരെയും കിട്ടിയില്ല അവൻക്ക്, കാൽക്കാശിന് ഗതി ഇല്ലാത്ത നാരായണന്റെ മകളെ അല്ലാതെ..

ഹരിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല, ഒരോട്ടമായിരുന്നു,തന്റെ പ്രാർത്ഥനകൾ ചെവിക്കൊണ്ട ദേവിയോട് നന്ദി പറയാൻ, കിതപ്പണയും മുന്നേ കൊലുസിന്റെ ശബ്ദം കേട്ടു, വിടർന്ന കണ്ണുകളിൽ നിന്ന് അവൻ പ്രണയത്തിന്റെ കവിത വായിച്ചെടുത്തു,

💬 Comments

View all comments