Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]
അശ്വതിയുടെ ഹൃദയം പൊട്ടുന്നതായിരുന്നു
..നീയും ഒരു കുടുംബമായി കഴിയുമെന്ന് എനിക്ക് വാക്ക് തരണം..
ഗിരിജയെ പിടിച്ചിരുന്ന കൈ അശ്വതി വിട്ട് ഞെട്ടി അകന്നു നിന്നു
..എനിക്ക് കഴിയില്ല ചേച്ചി ഹരിയേട്ടന്റെ സ്ഥാനത്ത് വേറൊരാൾ,,,,,
പറഞ്ഞത് മുഴുമിപ്പിക്കാതെ അവൾ ഓടി കട്ടിലിൽ വീണ് കരഞ്ഞു
ഗിരിജ അവളുടെ അടുത്ത് വന്നിരുന്ന് അവളെ സമാധാനിപ്പിക്കാൻ തലയിൽ തഴുകി
..ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇതു തന്നെയാണ് അശ്വതി,,,രണ്ടാമതൊരാളെ മനസ്സ് കൊണ്ട് ഏറ്റെടുക്കാൻ മടിക്കും,,,പക്ഷെ ഞാൻ നിന്നെ പോലെ കെട്ടിയ പുരുഷനെ മറക്കാൻ കഴിയാഞ്ഞിട്ടല്ല എന്നും ഓർത്തു കൊണ്ട് വെറുക്കാൻ വേണ്ടിയാ എന്റെ ജീവിതം..
അത് പറഞ്ഞു കൊണ്ടവൾ കിതച്ചു,,, കണ്ണുകളിൽ തീ പാറി,,, അശ്വതി പഴയ ഗിരിജയെ വീണ്ടും കണ്ടത് പോലെ ഭയന്നു
..വേണ്ട ചേച്ചി,,,ആരോടും ദേഷ്യവും വൈരാഗ്യവും വെച്ചു പുലർത്തണ്ട,,,എനിക്ക് പേടിയാകുന്നു ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ..
അതു പറഞ്ഞവൾ ഗിരിജയുടെ തോളിലേക്ക് വീണ് കരഞ്ഞു,,,ഗിരിജക്ക് വല്ലാതായി കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്ന അവളുടെ മുഖമുയർത്തി ഗിരിജ കണ്ണു നീർ തുടച്ചു കൊടുത്തു
..പോട്ടെ സാരമില്ല കരയണ്ട നമുക്ക് നമ്മൾ മാത്രം മതി..
അങ്ങോട്ട് കയറി വന്ന അയാൾക്ക് അവരുടെ സ്നേഹം കണ്ട് മനസ്സ് നിറഞ്ഞു
..അയാൾ പോയോ അച്ഛാ..
ഗിരിജ മുടി വാരിക്കെട്ടി
ഇല്ലെന്ന് തലയാട്ടിയ അച്ഛന്റെ വിഷാദം കണ്ടിട്ടും കാണാത്ത പോലെ ഗിരിജ പുറത്തേക്ക് നടന്നു
അച്ഛൻ അടുത്തേക്ക് വരുന്നത് കണ്ട് അശ്വതി നീങ്ങിയിരുന്നു
..മോളെ,,,
തളർന്ന സ്വരത്തിൽ അച്ഛന്റെ വിളി കേട്ട് അശ്വതി,,,എന്തെ എന്ന അർത്ഥത്തിൽ അയാളെ നോക്കി
..അച്ഛൻ ഇനി എത്ര കാലം എന്ന് വെച്ചാ,,, ഗിരിജ
💬 Comments
View all comments