0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Author : Achayan Read All Parts 2.5K

കഴിഞ്ഞാൽ അവന്റെ ഭാര്യ ആവേണ്ടവളാ നീ..

ആ വാക്കുകൾ നെഞ്ചിലേക്ക് കല്ലിറക്കി വെച്ചത് പോലെ തോന്നി അശ്വതിക്ക്

..ഞങ്ങള് ഇറങ്ങാ,,, ഒരാഴ്ചയേ ഉള്ളു കല്യാണത്തിന് നാളെ തന്നെ അങ്ങ് എത്തിയേക്കണം..

അശ്വതിയോട് ഓർമപ്പെടുത്തി അവർ ഇറങ്ങി ...........................................

കണ്ണന്റെ ചെറു കവിളിൽ ഒരിക്കൽ കൂടി ചുണ്ടമർത്തി അശ്വതി അവനെ പ്രശാന്തന്റെ കയ്യിലേക്ക് കൊടുത്തു,,, അശ്വതിയോട് യാത്ര പറയുമ്പോൾ ഗിരിജയുടെ കണ്ണുകൾ തുളുമ്പി

..അരുതാത്തത് പറഞ്ഞ് നിന്നെ വേദനിപ്പിച്ചതിൽ എന്നോട് പൊറുക്കണെടി..

..എന്താ ചേച്ചി ഇത്, തല്ല് ഉള്ളിടത്തെ തലോടലും ഉണ്ടാകു..

ഗിരിജ അവളെ ഇറുകെ പുണർന്നു

..നാളെ ഞാൻ പോകും വീട്ടിലേക്ക്,,,വല്ലപ്പോഴും എന്നെ ഓർക്കണേ ചേച്ചി..

..അയ്യേ എന്താ കൊച്ചു കുട്ടികളെ പോലെ നിന്നെ മറന്നൊരു ജീവിതം എനിക്കുണ്ടോ മോളെ..

ഒഴുകി വന്ന കണ്ണുനീർ ഗിരിജ അവൾക്ക് തുടച്ചു കൊടുത്തു,,, ഇനി അവിടെ നിന്നാൽ താനും നില വിട്ട് കരഞ്ഞു പോകും എന്ന് തോന്നിയ ഗിരിജ പുഞ്ചിരിച്ചു കൊണ്ട് അശ്വതിയോട് തലയാട്ടി,,,അച്ഛനെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി കണ്ണ് കൊണ്ട് മറുയാത്ര പറഞ്ഞ് കണ്ണനും പ്രശാന്തിനും ഒപ്പം അവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് യാത്രയായി ...........................................

..അച്ഛാ,,വാ വന്ന് കഞ്ഞി കുടിക്ക്..

അച്ഛന് വിശപ്പില്ല,,,മോള് കുടിച്ചിട്ട്‌ കിടന്നോ..

അതും പറഞ്ഞിട്ട് അയാൾ തിരിഞ്ഞു കിടന്നു

അശ്വതി അച്ഛന്റെ കട്ടിലിൽ അയാളുടെ അരികത്തായി ഇരുന്നു

.. അച്ഛാ..

തിരിഞ്ഞു നോക്കാതെ അയാൾ മൂളി

..നാളെ ഞാൻ പോകും..

അയാളിൽ നിന്ന് നിശ്വാസം ഉയർന്നു

അച്ഛനിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ അവൾ എഴുന്നേറ്റു

..എന്നാ കുറച്ച് കഞ്ഞി എടുത്ത്

💬 Comments

View all comments