Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]
കെട്ടു കാരിയെ നോക്കേണ്ട കാര്യമെന്താ അശോകാ..
..കാര്യമുണ്ട്,,, ഗോവിന്ദേട്ടൻ മകളെ ഒന്ന് വിളിക്കോ..
..മ്മ്,, ഗിരിജേ..
അച്ഛന്റെ വിളികേട്ട് ഗിരിജ ഉമ്മറത്തേക്ക് വന്ന് എത്തി നോക്കി
.. മോള് ഇങ്ങോട്ടൊന്ന് വാ..
അശോകൻ ബാഗ് തുറന്ന് ഒരു ഫോട്ടോ എടുത്ത് ഗിരിജക്ക് നേരെ നീട്ടി
..കുട്ടി ഇയാളെ അറിയോ..
ഗിരിജയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി ഒരു നാൾ തന്റെ എല്ലാമെല്ലാം ആയിരുന്ന പ്രശാന്ത്,,,
അഹങ്കാരി ആയിരുന്ന തന്റെ വാക്കുകളിൽ വിള്ളൽ വീണ പ്രണയത്തിന്റെ സത്യസന്ധനായ കാമുകൻ
..മ്മ്,,, അറിയും..
..അവനും അത് തന്നെയാ പറഞ്ഞത് മോൾക്ക് അവനെ അറിയാമെന്ന്..
ഒന്ന് നിറുത്തിയിട്ട് അയാൾ ആ ഫോട്ടോ വാങ്ങി ബാഗിലേക്ക് വെച്ചു
..ദൈവം എല്ലാം വാരിക്കോരി കൊടുത്താലും ചിലതെല്ലാം മറന്നു കളയും,,,ദൈവത്തിന്റെ ആ മറവി ഡോക്ടറിൽ നിന്ന് കേട്ട അവൻ ഭാര്യയോട് ആവുന്നതും പറഞ്ഞു നോക്കി ഒരു കുട്ടിയെ ദത്തെടുക്കാമെന്ന്,,,വല്ലവന്റേം മക്കളെ സ്വന്തമായി കരുതി ജീവിക്കാൻ കഴിയില്ലാന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിച്ച് അവൾ പോയി..
എല്ലാം തന്റെ തെറ്റുകളാണ് സ്നേഹിച്ചവരെയെല്ലാം വിഷമിപ്പിച്ചിട്ടേയുള്ളു തന്റെ വാശിയും അഹങ്കാരവും വരുത്തി വെച്ച വിന,,,എന്നിട്ട് താനെന്ത് നേടി നഷ്ടങ്ങൾ അല്ലാതെ,,, പ്രശാന്തിനെ കുറിച്ചുള്ള ഓർമ്മകൾ വേദനയായി അവളുടെ മനസ്സിൽ തിങ്ങി
..പിന്നീട് കല്യാണമേ വേണ്ടാന്ന് വിചാരിച്ചിരിക്കുമ്പോളാ ഇവിടെ നടന്നതെല്ലാം അവനറിയുന്നത്,,,ദൈവം ഓരോന്ന് കണക്കു കൂട്ടി വെച്ചിട്ടുണ്ടാകും..
അത് പറഞ്ഞ് അയാളൊന്ന് നിശ്വസിച്ചു
.. മോളേ അവന് വിവാഹം കഴിക്കാൻ താല്പര്യമുണ്ട്,,,പിന്നെ ഗിരിജേടെ കുട്ടീനെ സ്വന്തം മോനെ പോലെ നോക്കിക്കൊള്ളാം എന്നൊരു വാക്ക് പറയാനും എന്നെ പറഞ്ഞേൽപ്പിച്ചു..
ഗിരിജ അച്ഛനെയും ബ്രോക്കറേയും മാറി
💬 Comments
View all comments