0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

പോയി. കടയിൽ ചെന്നപ്പോ മുതലാളി മുസ്തഫ അവനെ നോക്കി ഇരിക്കുക ആയിരുന്നു.

മുസ്തഫ :ആഹ്ഹ നീ വന്നോ...

സജീഷ് :ആ ഹാജിയാരേ

പുള്ളിയെ എല്ലാവരും ഹാജിയാർ എന്നാണ് വിളിക്കുന്നത്.

മുസ്തഫ :ഇതാണോ നീ വിളിച്ചു പറഞ്ഞ കക്ഷി...

സജീഷ് :അതെ ഹാജിയരെ എന്റെ ഒരു ചങ്ങാതി ആണ്. ആളിനെ കുറെ ആൾക്കാർ ചതിച്ചു ഉള്ള സ്ഥലവും വീടും എല്ലാം പോയി.

മുസ്തഫ :ഉം... സജീഷേ ഞാൻ നിന്നെ വിളിച്ചത് എന്റെ ഒരു സുഹൃത്തു ഗുജറാത്തിൽ ഉണ്ട്. അവനു അവിടെ ഒരു ജോലിക്കാരനെ ആവശ്യം ഉണ്ട് നല്ല ശമ്പളം കിട്ടും. നിനക്ക് ഡ്രൈവിംഗ് അറിയുമോ..

സജീഷ് :അറിയാം..

മുസ്തഫ :നിനക്ക് പോകാൻ താല്പര്യം ഉണ്ടോ എങ്കിൽ പോകാം നല്ല ശമ്പളം ഉണ്ട്.

സജീഷ് :പോകാൻ ആഗ്രഹം ഉണ്ട് ഹാജിയരെ. പക്ഷേ അശ്വതി.....!

മുസ്തഫ :അത് തത്കാലം എന്റെ വീട്ടിൽ നിൽക്കട്ടെ. അവിടെ എന്റെ മക്കൾ ഉണ്ട് ഭാര്യ ഉണ്ട്...രാത്രി ഇവിടെ തങ്ങട്ടെ. തന്റെ ചങ്ങാതി രാത്രി അവിടെ കിടക്കുമോ.

അജി :എനിക്ക് എവിടെ ആയാലും കുഴപ്പമില്ല...

മുസ്തഫ :അങ്ങനെ എങ്കിൽ സജീഷ് പോയി കഴിഞ്ഞു അവൻ ചെയ്ത പണി നീ ഏറ്റെടുത്തോ.

സജീഷിന് സന്തോഷം ആയി എന്നാലും അശ്വതിയെ വിട്ടിട്ട് പോകാൻ മനസ്സ് വന്നില്ല. പക്ഷേ ഇപ്പോൾ വേണ്ടത് നല്ല ഒരു ജോലി ആണ് കുറച്ചു പൈസ ഉണ്ടാക്കി എടുത്ത ശേഷം തിരികെ വന്നു നല്ലൊരു വീടൊക്കെ വെക്കണമ് എന്ന ചിന്ത അവന്റെ മനസ്സിൽ കയറി കൂടിയപ്പോൾ പോകുവാൻ തന്നെ തീരുമാനിച്ചു.

താമസിയാതെ സജീഷ് ഗുജറാത്തിലേക്ക് പോയി. ജോലി ഡ്രൈവിംഗ് തന്നെ അവൻ ചെല്ലുമ്പോൾ ഡ്രക്ക് റെഡി ആയി കിടക്കും ചരക്കുമായി അത് അവിടെ നിന്ന് വലിയ ഒരു ഗോഡൗണിൽ എത്തിക്കുന്നത് ആണ് അവന്റെ പണി. അങ്ങനെ അവൻ പോയി ഒരു മാസം കഴിഞ്ഞു.

💬 Comments

View all comments