Chapter Title : അശ്വതിയുടെ കഥ 6 [Smitha]
പിടിച്ചുയര്ത്തി. മുഷ്ട്ടിചുരുട്ടി വീണ്ടും മുഖത്തിടിച്ചു. വീണ്ടും ഇടിക്കാന് മുഷ്ട്ടി ചുരുട്ടിയപ്പോള് ഫിലിപ്പ് കൈ കൂപ്പി. "രഘൂ, ഇനി ഇടിക്കരുത്. നിങ്ങക്ക് വേണ്ടത് കിട്ടീല്ലേ? ഇനി ഇടിച്ചാ ഞാന് ചത്തുപോകും." രഘു ചിരിച്ചു. "അപ്പം നെനക്ക് എന്റെ പേര് അറിയാം അല്ലേ? എങ്ങനെ മറക്കാനാ അല്ലേ? തല്ലുകൊള്ളിത്തരം ഒരു പാട് നീ എനിക്കിട്ട് ചെയ്തിട്ടില്ലേ പണ്ട്. അന്ന് ഞാന് വെറും പാവം അല്ലാരുന്നോ?" "രാധികേ, എന്നാ ഇറങ്ങിക്കോ," രഘു പറഞ്ഞു. രാധിക ഡോര് തുറന്ന് പുറത്തിറങ്ങാന് തുടങ്ങി. "ഏതായാലും ഇത്രയായി. കഥേടെ സസ്പെന്സും കൂടിയങ്ങ് പറഞ്ഞേക്കാം." അവനെ നോക്കി പറഞ്ഞു. "മോനേ കാലന് കണ്ടാല് കരഞ്ഞോടുന്ന കാമദേവാ. ഞാന് നിന്റെ പൊറകെയൊണ്ടാരുന്നു. രാധിക നിന്റെ മയില്വാഹനത്തൂന്ന് എറങ്ങി നടന്നില്ലേ? അതെല്ലാം തിരക്കഥ പ്രകാരമാ. ആ സമയത്ത് ഓട്ടോ കൃത്യം നിന്റെ പിമ്പി കൊണ്ടന്ന് നിര്ത്തി. ഞങ്ങള് വിചാരിച്ച പോലെ തന്നെ നീ എറങ്ങി രാധികെടെ പൊറകെ പോയ തക്കത്തിന് ഞാന് ഇതിന്റ്റാത്ത് കേറി. അതുകണ്ടോ?" രഘു പിമ്പിലേക്ക് വിരല് ചൂണ്ടി. ഫിലിപ്പ് ചോരയില് പൊതിഞ്ഞ മുഖത്തോടെ സ്കോര്പ്പിയോയുടെ പിമ്പിലെക്ക് നോക്കി. പിമ്പില് നിര്ത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷാ അവന് കണ്ടു. "ശരിക്ക് കാണ്," രാധിക അവനോട് പറഞ്ഞു. "അതാണ് രക്ഷകന് വന്ന വാഹനം. സംഭവാമി യുഗേ യുഗേ എന്ന് കേട്ടിട്ടില്ലേ? ഈശ്വരന് മത്സ്യമായും കൂര്മ്മമായും വാമാനനായും മാത്രമല്ല അവതരിക്കുക. രഘുച്ചേട്ടന്റെ രൂപത്തിലും അവതരിക്കും." അത് പറഞ്ഞ് അവള് രഘുവിനെ നോക്കി. അവളുടെ നോട്ടം തന്റെ അന്തരാളങ്ങളെ സ്പര്ശിക്കുന്നത് അവന് അറിഞ്ഞു. ഹൃദയത്തില് ഉറഞ്ഞുകൂടിയ പേരറിയാത്ത ആവരണങ്ങള് അഴിഞ്ഞുവീഴുകയാണ്. നീള് മിഴികളിലെ
💬 Comments
View all comments