0%

Chapter Title : അശ്വതിയുടെ കഥ 6 [Smitha]

Author : സ്മിത Read All Parts 2.1K

നോക്കി. 'രഘു കാളിംഗ്...' "രഘൂ..." അവന്‍റെ പേര് വിളിച്ചതും അവള്‍ പൊട്ടിത്തകര്‍ന്ന്‍ പോയി. അവളുടെ കരച്ചില്‍ അവനെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. അവളില്‍ നിന്ന്‍ കാര്യമറിഞ്ഞപ്പോള്‍ അവന്‍ അല്‍പ്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. "രഘൂ..." അവള്‍ വീണ്ടും വിളിച്ചു. "ചേച്ചീ." "നീയെന്താ ഒന്നും മിണ്ടാത്തെ?" "അത് എന്‍റെ ഓട്ടോ മതിയോ അതോ ഫ്രാണ്ട്സിന്‍റെ ആരുടെയെങ്കിലും വണ്ടി വിളിക്കണോ എന്നാലോചിക്കുവാരുന്നു." "എന്തിന്?' "എന്തിനാന്നോ? അതുകൊള്ളാം. നമുക്ക് മോളെ രക്ഷപ്പെടുത്തണ്ടേ? അതിന് കരഞ്ഞ് പ്രാര്‍ഥിച്ചതുകൊണ്ടുമാത്രം കാര്യമില്ല. കളത്തിലെറങ്ങി കളിക്കണം. ചേച്ചി ഒരു കാര്യം ചെയ്യ്‌. രവിയേട്ടനോടോ വേറെ ആരോടും തല്‍ക്കാലം ഒന്നും പറയണ്ട. ഞാന്‍ ഇപ്പം എറങ്ങുവാ. പ്രാര്‍ത്ഥന മൊടക്കണ്ട. അതു ശരിക്ക് നടത്തിക്കോ. അത് എനിക്കാവശ്യവൊണ്ട്. പെറപ്പ് കെട്ട കൂട്ടരോടാ കളിക്കെറങ്ങുന്നെ. അപ്പൊ ബാക്ക്ഗ്രൌണ്ടില്‍ സപ്പോര്‍ട്ട് വേണം. സകല ദൈവങ്ങളേം പിടിച്ചോ. ബൈ ചേച്ചി. ഞാന്‍ വിളിക്കാം." "മോനേ, നീ ഒറ്റയ്ക്കാണാടാ പോകുന്നെ?" അവളുടെ സ്വരത്തില്‍ ആകാംക്ഷയും വേദനയും ഇടകലര്‍ന്നത് അവന്‍ അറിഞ്ഞു. "അതേയ്, ഒരു സമ്മേളനത്തിനൊള്ള ആളേം കൊണ്ടു പോകാന്‍ പറ്റത്തില്ല. പിന്നേം നാറ്റക്കേസാവും. ഇപ്പൊ ഇന്‍ഡിവീജ്വല്‍ ഹീറോയിസം മാത്രമേ വര്‍ക്ക്ഔട്ട്‌ ആകൂ. ചേച്ചി വിഷമിക്കാതെ. എല്ലാം ശരിയായി വരൂന്ന് തന്നെ വിശ്വാസിക്ക്." --------------------------------------------------------------------------------------------------- നല്ല മഴയായിരുന്നു. കുടനിവര്‍ത്തിപ്പിടിച്ച് രാധിക ബാഗുമായി പുറത്തിറങ്ങി. അഞ്ചു മണിയേ ആയിരുന്നുള്ളുവെങ്കിലും ഏഴുമണിയായതിന്‍റെ പ്രതീതിയായിരുന്നു. അവള്‍ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലയെന്നുറപ്പ് വരുത്തി സൂക്ഷിച്ചു ചുവടുകള്‍ വെച്ച് പാതയോരത്തേക്ക് നടന്നു. ഇടി മുഴക്കവും ഇടിമിന്നലും ഇടവിട്ട്‌ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്ന ആ സമയം മുമ്പോട്ട്‌ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ച ആ ദുരന്തമോര്‍ത്ത് അവളുടെ മനസ്സ് വീണ്ടും

💬 Comments

View all comments