Chapter Title : അശ്വതിയുടെ കഥ 4
ഏതൊരു തൊഴില്‍ ചെയ്യുമ്പോഴും ഞങ്ങള്‍ സ്ത്രീകള്‍ കേട്ടേ മതിയാവൂ. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ജോലി ഭംഗിയായി ചെയ്യുക. അതിന്‍റെ സാലറി വാങ്ങുക. ഇതാണ് എന്‍റെ മിനിമം ആന്‍ഡ് മാക്സിമം പ്രോഗ്രാം." അയാള്‍ പുഞ്ചിരിച്ചു. അവള്‍ തിരിച്ചും. അയാള്‍ കണ്ണുകള്‍ മാറ്റാതെ അവളെ നോക്കി. "എന്താ സാര്‍?" "ചുമ്മാ നിന്നെ ഇങ്ങനെ നോക്കിയിരിക്കാന്‍ ഒരു പ്രത്യേക സുഖം." അതിനും അവള്‍ പുഞ്ചിരിയിലൂടെ മറുപടി നല്‍കി. "നീയും കണ്ണുകള്‍ മാറ്റാതെ എന്നെ നോക്കുകയാണ്. എന്നെയും അതുപോലെ നോക്കാന്‍ സുഖമുള്ളത്കൊണ്ടാണോ അതോ ഒരു എമ്പ്ലോയറെ സഹിക്കേണ്ട അവസ്ഥയുള്ളത്കൊണ്ടാണോ?' "അത്രയ്ക്കങ്ങ് സ്വയം താഴണ്ട. എനിക്കിഷ്ടമല്ല അത്. ഇപ്പോള്‍ എന്‍റെ കുടുമ്പത്തിന്‍റെ ഒരു താങ്ങ് സാറാണ്. എനിക്ക് റെസ്പെക്റ്റ് ആണ്. ഇഷ്ട്ടം ആണ്." അയാള്‍ തന്നെ അദ്ഭുതത്തോടെ നോക്കിയത് അവള്‍ കണ്ടു. "ഇഷ്ട്ടം ആണ് എന്ന് വെച്ചാല്‍?" "അതൊന്നും പറയാന്‍ എനിക്കറിയില്ല," അവള്‍ മുഖം ഒരു കൈകൊണ്ട് മറച്ചു പുഞ്ചിരിയോടെ പറഞ്ഞു. "സാറിനി എന്ത് കരുതിയാലും ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് ഞാന്‍ ജോലി ചെയ്യുന്നത് എന്ന് എനിക്ക് ബോധ്യമുണ്ട്." "ഓ, എന്‍റെ അശ്വതീ," അയാള്‍ സോഫയില്‍ നിന്നുമെഴുന്നേറ്റു, അവളുടെ അടുത്തുവന്നു. അവളുടെ തൊട്ടടുത്ത് മറ്റൊരു കസേരയില്‍ ഇരുന്നു. "നീ ഇത് പോലെ സംസാരിച്ചാല്‍ നിന്നെ ആര് കളങ്കപ്പെടുത്താന്‍ നോക്കും എന്‍റെ പെണ്ണേ?" അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു. അവള്‍ അയാളുടെ തലോടലിനും സ്പര്‍ശനത്തിനുമായി കൈ അയാള്‍ക്ക് വിട്ട് കൊടുത്തു. "സത്യത്തില്‍ എന്‍റെ ചീത്തസ്വഭാവത്തിന് മറ്റൊരു ഇരയാണ് നീ എന്നൊക്ക ഞാന്‍ കരുതിയിരുന്നു." അല്പം കൂടി അയാളോട് ചേര്‍ന്നിരിക്കവേ അയാള്‍ തുടര്‍ന്നു. "അതാ ഞാന്‍ ഇന്നലെ
💬 Comments
View all comments