Chapter Title : അശ്വതിയുടെ കഥ 7
കുറെക്കൂടി നഗ്നമായി. രഘുവിന്‍റെ ഉമിനീര്‍ പ്രവാഹം കൂടി. "രാധികേ നീ പ്രായപൂര്‍ത്തിയായ പെണ്ണാണ്. നമ്മള്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടന്നാല്‍...? ഇതാരെങ്കിലും അറിഞ്ഞാല്‍?" "ആരും അറിയില്ല ചേട്ടാ. ഇനി ആരെങ്കിലും അറിഞ്ഞാല്‍ എന്താ? രഘുചേട്ടന്‍റെ കൂടെയല്ലേ? എനിക്കത് ഒരു കൊറച്ചിലായി ഒട്ടും തോന്നുന്നില്ല." രഘു അവളെ നോക്കി. അവളുടെ മാറിടം ശക്തിയായി ഉയര്‍ന്നു താഴുന്നു. "ചേട്ടന്‍ കിടക്ക്," അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു. രഘുവിന്‍റെ ശരീരത്തുക്കൂടി വൈദ്യതി പ്രവഹിച്ചു. രോമങ്ങള്‍ എഴുന്നേറ്റുനിന്നു. "അവിടെ തനിച്ചു കിടക്കാന്‍ പറ്റാത്തത് കൊണ്ടാ ഞാന്‍ ചേട്ടന്‍റെയടുത്തെക്ക് വന്നേ. എന്നിട്ട് ചേട്ടന്‍ കെടന്നില്ലേല്‍..." രഘു അവളുടെ സമീപം കിടന്നു. പരമാവധി അവളെ മുട്ടാതിരിക്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷെ അവള്‍ സാധ്യമായ, സ്വാഭാവികമായ രീതിയില്‍ അവനെ പലപ്പോഴും സ്പര്‍ശിച്ചു. "ഇപ്പോള്‍ വീട്ടിലായിരുന്നേല്‍ അമ്മയും ഞാനും ഒരുമിച്ചു ഒത്തിരി വര്‍ത്താനം പറയുമാരുന്നു. അങ്ങനെയാണ് ഈ ദിവസത്തിന്‍റെ പ്രോബ്ലം മനസ്സീന്ന്‍ കളയുന്നെ." "നമുക്കും വര്‍ത്താനം പറയാം." "പിന്നേ, ഇങ്ങനെയാണോ ചേട്ടാ വര്‍ത്താനം പറയുന്നെ. ചേട്ടന്‍ മച്ചു നോക്കി കിടക്കുന്നു. ഞാനും അങ്ങനെ. മുഖത്ത് നോക്കി സംസാരിക്കണം. പരസ്പരം നോക്കി. എന്നാലെ വര്‍ത്താനം പറയുന്നേന്‍റെ ഒരു ഫീല്‍ വരൂ." അവന്‍ മലര്‍ന്ന് കിടന്ന്‍ അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു. "ചേട്ടന്‍ എന്‍റെ നേരെ തിരിഞ്ഞു കിടന്നേ." അവന്‍ അവളുടെ നേരെ തിരിഞ്ഞു കിടന്നു. അവളും അവന്‍റെ നേരെ കിടന്നു. അവള്‍ അവന്‍റെ നേരെ ഹൃദയത്തിന്‍റെ താളം തെറ്റിക്കുന്ന രീതിയില്‍ അതിവശ്യമായി പുഞ്ചിരിച്ചു. അവന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി. അവനും പുഞ്ചിരിക്കാന്‍ ശ്രമിച്ച് അവളുടെ നോട്ടത്തന് മുമ്പില്‍ കീഴ്പ്പെടാതിരിക്കാന്‍ ശ്രമിച്ചു. "എന്‍റെ ചേട്ടാ, എനിക്കെങ്ങനെ ചേട്ടനെ ഇങ്ങനെ നോക്കാതിരിക്കാന്‍ കഴിയും? എന്‍റെ മനസ്സില്‍ ചേട്ടന്‍റെ സ്ഥാനം എന്താണെന്ന് ചേട്ടന്‍ അറിഞ്ഞാല്‍, ആരെങ്കിലും അറിഞ്ഞാല്‍, ചേട്ടന്‍റെ കാല്‍ച്ചുവട്ടില്‍ പൂവിട്ട് ഞാന്‍ പൂജിക്കാത്തതെന്താണെന്ന്‍ ആളുകള്‍ അദ്ഭുതപ്പെടും." അവളുടെ വാക്കുകള്‍ക്ക് മുമ്പില്‍ രഘു വിസ്മയം കൂറി. "അത്രയ്ക്ക് കടപ്പെട്ടിരിക്കുന്നു, അത്രയ്ക്ക് നന്ദിയുള്ളവള്‍ ആകേണ്ടതാണ് ഞാന്‍." അവള്‍ അല്‍പ്പം കൂടി അവന്‍റെയടുത്തേക്ക് കിടന്നു. കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍നിന്ന്‍ മാറ്റാതെ. ഇപ്പോള്‍ ഇരുവരുടെയും ശ്വാസത്തിന്‍റെ ചൂട് പരസ്പരം അറിയാം.
💬 Comments
View all comments