Chapter Title : അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]
സ്‌കൂളിൽ പോകാൻ എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു അതെന്തു കൊണ്ടെന്നു ഇന്നും എനിക്കറിയില്ല എന്റെ ആദ്യ ദിവസത്തിൽ തന്നെ ഞാൻ പരിചയപ്പെട്ട എന്റെ കൂട്ടുകാരിയാണ് സ്നേഹ സ്നേഹമയിയായ എന്റെ കൂട്ടുകാരി എന്റെയും അവളുടെയും ചിന്തകൾ ഏകദേശം സമമായിരുന്നു അവളും സ്‌കൂളിൽ ആദ്യമായി വന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ പരിചയപെട്ടു എന്റെ സ്ലേറ്റും പെൻസിലും പുസ്തകവും കുടയും എല്ലാം ഞാൻ അവളെ കാണിച്ചു അവൾ തിരിച്ചും പഠനകാലത്തു ഒന്ന് രണ്ടു ക്‌ളാസ്സുകളിൽ ഞങ്ങൾ വേറെ ഡിവിഷനിൽ ആയിരുന്നതൊഴിച്ചാൽ ഒരുമിച്ചായിരുന്നു ഞങ്ങൾ ആ സൗഹൃദം അതുപോലെ തുടർന്നു .ഞങ്ങൾ വളർന്നു പഠിക്കാൻ ഞങ്ങൾക്കിരുവർക്കും ആവേശമായിരുന്നു ഞാനും അവളും ഒരുമിച്ചാണ് പടിക്കാറ് .ഉപരിപഠനവും ഒരുമിച് .ഞാനും അവളും ഒരേ കോളേജിൽ എടുത്തത് വേറെ വേറെ വിഷയങ്ങൾ അവസാനം BED ഒരുമിച്ചു ചെയ്തു .ഇന്നിപ്പോൾ ജോലിയും ഒരുമിച്ചു നേടി അതും ഞങ്ങൾ ആദ്യമായി അക്ഷരം പഠിച്ച വിദ്യാലയത്തിൽ .കാശുകൊടുത്തു വാങ്ങിയ ജോലി രണ്ടു ടീച്ചർ മാർ ഒരുമിച്ചു റിട്ടയർ ആയ ഒഴുവിലേക്കു നേരത്തെ പണം നൽകി ഞങ്ങളുടെ ജോലി വീട്ടുകാർ നേരത്തെ ഉറപ്പിച്ചു നാളെ ഞങ്ങളുടെ അദ്ധ്യാപനത്തിന്റെ ആദ്യ നാൾ .ആദ്യമായി സ്‌കൂളിൽ പഠിക്കാൻ പോകുന്ന അതെ അനുഭവമാണ് ഈ രാത്രിയിലും എനിക്ക് അനുഭവപ്പെടുന്നത് .ഉറക്കം വരാതെ കിടന്നു അതിരാവിലെ എഴുനേറ്റു ഞാൻ റെഡി ആയി അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി .സ്നേഹ അവളുടെ സ്‌കൂട്ടിയുമായി വീട്ടിൽ വന്നു കാണാൻ സുന്ദരിയായ അവൾ അതീവസുന്ദരിയായി എനിക്ക് തോന്നി ഞങ്ങൾ തമ്മിലുള്ള വെത്യാസം അവൾ വിവാഹിതയും ഞാനിപ്പോളും കന്യകയും ആണെന്നുള്ളതാണ് .പഠനകാലത്തു തന്നെ അവൾക്കു
💬 Comments
View all comments