0%

Chapter Title : അശ്വിനും ഞാനും നല്ല കൂട്ടുകാർ 1 [ഭോഗൻ]

Author : Kambikathakal Read All Parts 1.3K

ദൂര സൗഹൃദങ്ങൾ കൂടെ ആണ്..

കുറെ വര്ഷങ്ങളായി ഞാൻ ബാംഗ്ലൂർ ഇൽ ആണ് ജോലി നോക്കുന്നത്, അതിനു മുന്നേ പഠനവും അവിടെ തന്നെ ആയിരുന്നു. കുറച്ചു മുന്നേ വരെ ഭാര്യയുടെയും മക്കളുടെയും കൂടെ അവിടെ തന്നെ ആയിരുന്നു താമസം. കൊറോണ കൊണ്ടുവന്ന ഗുലുമാലുകളിൽ പെട്ടു അതിനു കുറെ മാറ്റം വന്നിരിക്കുകയാണിപ്പോൾ. വർക്ക്‌ ഫ്രം ഹോം ആയത് കൊണ്ട് ഭാര്യ ഇപ്പോൾ കുട്ടികളോടൊപ്പം നാട്ടിലാണ് എന്റെ വീട്ടിൽ..തനിച്ചുള്ള താമസം ചിലപ്പോളൊക്കെ ബോറാണെങ്കിലും തനിച്ചുള്ള യാത്രകൾ എപ്പോഴും എനിക്ക് മനോഹരങ്ങൾ ആയിരുന്നു...

എന്നെയും കൊണ്ട് ട്രെയിൻ ചില സ്റ്റേഷനുകൾ കടന്നു പോയികൊണ്ടിരുന്നു, മിക്കതും സ്റ്റോപ്പിങ് ഇല്ലാത്തവയായിരുന്നു.. അധികം വൈകാതെ ഒരു മെയിൻ സ്റ്റേഷനിൽ അത് പോയി നിന്നു.. ഇറങ്ങാൻ ഇല്ലെങ്കിലും കയറാൻ കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു.. കൂടുതലും ചെറിയ ദൂരത്തേക്കുള്ളവർ ആണെന്ന് കണ്ടപ്പോൾ തോന്നി.. അതിനിടയിൽ നിന്നും പരിചയമുള്ള ഒരു മുഖം എന്റെ സീറ്റിനു എതിർ വശത്തുള്ള സീറ്റ്‌ നമ്പർ ലക്ഷ്യമാക്കി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..

"അശ്വിൻ "

പഠിക്കുന്ന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തു എന്നതിൽ ഉപരി ഞങ്ങൾ തമ്മിൽ വല്ലാത്ത ബന്ധം ഉണ്ടായിരുന്നു.അടുത്തുള്ള നാടുകളിൽ നിന്നു ബാംഗ്ലൂരിൽ പഠിക്കാൻ എത്തിയതിന്റെ ഒരു പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരേ റൂമിലെ താമസവും ഒക്കെ ആയി 4 വർഷം ഞങ്ങൾ അവിടെ ജീവിച്ചതാണ്.. കൗമാരത്തിന്റെയും യവ്വനത്തിന്റെയും ഒക്കെ നാളുകളിൽ എന്തും പറയാനും പ്രവർത്തിക്കാനും ഉള്ള അടുപ്പവും ആത്മാർത്ഥ ബന്ധവും ഉണ്ടായിരുന്ന എന്റെ കൂട്ടുകാരൻ... ബാംഗ്ലൂരിൽ തണുത്ത രാത്രികളിൽ ഒരേ പുതപ്പിനടിയിൽ കെട്ടിപിടിച്ചു കിടന്നിട്ടുള്ള എന്റെ ആക്കാലത്തെ

💬 Comments

View all comments