Chapter Title : അസുരഗണം 2 [Yadhu]
കൊല്ലം വരില്ല അത് ഉറപ്പാണ്.
ലക്ഷ്മിയമ്മ : നിങ്ങൾ ഈ പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും അവനോട് ചോദിച്ചിട്ടുണ്ടോ നിങ്ങളുടെ ഭർത്താവിനെ എന്തിനാണ് കൊന്നത് എന്ന്.
അപ്പോഴാണ് എല്ലാവരും അതിനെ പറ്റി ചിന്തിക്കുന്നത്. എന്തിനാണ് അവൻ അത് ചെയ്തത് എന്ന് ആരും തന്നെ ചോദിച്ചിട്ടില്ല.
സീത : ഇല്ല ഞങ്ങൾ ആരും തന്നെ ചോദിച്ചിട്ടില്ല
ലക്ഷ്മി അമ്മ : നിങ്ങൾ അവനോട് ചോദിക്കണം. നിങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങൾ അല്ലെ അതു കണ്ടത് അപ്പോൾ നിങ്ങൾക്ക് ധൈര്യമായി അവനോട് ചോദിക്കണം.
ഇതെല്ലാം കേട്ടുകൊണ്ട് നിന്ന് കോകില സീതയോട് പറഞ്ഞു.
കോകില : ഇവർ പറഞ്ഞതിലും കാര്യമുണ്ട് ചേച്ചി നിങ്ങൾക്ക് അറിയണം എന്തിനാണ് അവൻ അത് ചെയ്തത്. നിങ്ങൾക്കിനി മുൻപോട്ട് ജീവിക്കണമെങ്കിൽ ആ സത്യം നിങ്ങൾ എന്താണ് എന്ന് അറിയണം.
കോകില യുടെ വാക്കുകേട്ട് സീതയും രേണുകയും
അതു ശരി ആണെന്ന് അവർക്ക് മനസ്സിൽ ആയി. അവർ അവനോടു ചോദിക്കാൻ തന്നെ തീരുമാനിച്ചു. അവർ എല്ലാവരും കൂടി അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം എന്നു പറഞ്ഞു റെഡി ആവാൻ പോയി. എല്ലാവരും റെഡിയായി ഒരു ടാക്സി വിളിച്ചു ഹോട്ടലിലേക്ക് പോയി. കാർ ഹോസ്പിറ്റലിൽ മുന്നിലെത്തി അവർ എല്ലാവരും പുറത്തേക്കിറങ്ങി കാഷ്വാലിറ്റി യുടെ മുമ്പിലൂടെ നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ഒരു വിളി ' രേണുക' ആ വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി നഴ്സിങ് പഠന കാലത്ത് അവളുടെ ഒപ്പം പഠിച്ച ഒരു സുഹൃത്തായിരുന്നു അത് പേര് ബിനോയ്.
ബിനോയ് : ഹലോ രേണുക തന്നെ
💬 Comments
View all comments